തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകൾക്കു ശേഷം 14ാം നിയമസഭയുടെ 15ാം സമ്മേളനം ഇന്ന് ആരംഭിക്കും.വാളയാർ കേസിൽ പ്രോസിക്യൂഷനും പൊലീസിനും സംഭവിച്ച വീഴ്ചയും മാർക്ക് ദാന വിവാദവും പ്രതിപക്ഷ സർക്കാരിനെതിരെ ആയുധമാക്കും. അതേസമയം ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടി ഉയർത്തിക്കാട്ടിയാകും ഭരണപക്ഷം പ്രതിരോധം തീർക്കുക.
നിയമനിര്‍മാണത്തിനു വേണ്ടിയാണ് സഭ സമ്മേളിക്കുന്നതെങ്കിലും രാഷ്ട്രീയ വിവാദങ്ങളും ഉപതെരഞ്ഞെടുപ്പ് ഫലവുമൊക്കെയാകും മുഖ്യ ചർച്ചാവിഷയങ്ങൾ. മാര്‍ക്ക് ദാന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭ സമ്മേളിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് പേരും ഇന്ന് എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യും. എം.സി.ഖമറുദീന്‍ (മഞ്ചേശ്വരം മുസ്ലിം ലീഗ്), ടി.ജെ.വിനോദ് (എറണാകുളം കോണ്‍ഗ്രസ്), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍ കോണ്‍ഗ്രസ്), കെ.യു. ജനീഷ് കുമാര്‍ (കോന്നി സിപിഎം), വി.കെ.പ്രശാന്ത് (വട്ടിയൂര്‍ക്കാവ് സിപിഎം) എന്നിവരാണു സത്യപ്രതിജ്ഞ ചെയ്യുന്നത്.
പാലാ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച മാണി സി.കാപ്പന്‍ (എന്‍സിപി) നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സമ്മേളനം നവംബര്‍ 21ന് അവസാനിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.