നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഒടുവിൽ കെ.അയ്യപ്പൻ കസ്റ്റംസിന് മുന്നിലെത്തി; കൊച്ചിയിലെത്തിയത് നിയമസഭയുടെ വാഹനത്തിൽ

    ഒടുവിൽ കെ.അയ്യപ്പൻ കസ്റ്റംസിന് മുന്നിലെത്തി; കൊച്ചിയിലെത്തിയത് നിയമസഭയുടെ വാഹനത്തിൽ

    ഇന്ന് പുലർച്ചെ നിയമസഭയുടെ ഔദ്യോഗിക വാഹനത്തിലാണ് അയ്യപ്പൻ കൊച്ചിയിലെത്തിയത്. സർക്കാർ അതിഥിമന്ദിരത്തിൽ വിശ്രമിച്ച ശേഷം രാവിലെ ഒൻപതരയോടെ ഓട്ടോറിക്ഷയിൽ കസ്റ്റംസ് ഓഫിസിലെത്തി.

    അയ്യപ്പൻ കസ്റ്റംസ് ഓഫീസിൽ എത്തിയപ്പോൾ

    അയ്യപ്പൻ കസ്റ്റംസ് ഓഫീസിൽ എത്തിയപ്പോൾ

    • Share this:
    കൊച്ചി: മൂന്നു ദിവസം നീണ്ടു നിന്ന വാക്പോരിനു പിന്നാലെ സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി
    കെ.അയ്യപ്പൻ കസ്റ്റംസിന് മുന്നിലെത്തി. ഇന്ന് പുലർച്ചെ നിയമസഭയുടെ ഔദ്യോഗിക വാഹനത്തിലാണ് അയ്യപ്പൻ കൊച്ചിയിലെത്തിയത്. സർക്കാർ അതിഥിമന്ദിരത്തിൽ വിശ്രമിച്ച ശേഷം രാവിലെ ഒൻപതരയോടെ ഓട്ടോറിക്ഷയിൽ കസ്റ്റംസ് ഓഫിസിലെത്തി. ഓടിക്കൂടിയ മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. അയ്യപ്പൻ കസ്റ്റംസ് ഓഫീസിൽ എത്തുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നില്ല.

    ഈ മാസം അഞ്ചിനാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ആദ്യം വിളിച്ചത്. എന്നാൽ വിളി ഫോണിലാണെന്ന കാരണം പറഞ്ഞ് അയ്യപ്പൻ ഒഴിഞ്ഞുമാറി. ഇതേത്തുടർന്ന് അന്നു വൈകിട്ട് തന്നെ ഇമെയിൽ വഴി കസ്റ്റംസ് നോട്ടീസ്  അയച്ചു. എന്നാല്‍ നിയമസഭ ചേരുന്നതിനാല്‍ ജോലിതിരക്കുണ്ടെന്നാന്ന കാരണം ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. കൂടാതെ സ്പീക്കറുടെ ഓഫിസിലെ ഉദ്യോഗസ്ഥനും നിയമസഭയുടെ പരിരക്ഷയുണ്ടെന്നും കസ്റ്റംസിനെ അറിയിച്ചു. സ്പീക്കറുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയൂ എന്ന നിയമപ്രശ്നവും ഉന്നയിച്ച് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തും നൽകി.

    Also Read ഇനി ഒഴിവില്ല; സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ കസ്റ്റംസിനു മുമ്പിൽ ഹാജരാകും

    എന്നാൽ നിയമസഭാ സെക്രട്ടറിയുടെ കത്തിനോട് രൂക്ഷമായ ഭാഷയിലാണ് കസ്റ്റംസ് പ്രതികരിച്ചത്. നിയമസഭാ ചട്ടം165, കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്നതായിരുന്നു കസ്റ്റംസ് നൽകിയ മറുപടി നൽകി.നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് നോട്ടീസ് നല്കിയത്. ഉദ്യോഗസ്ഥനെ വിളിച്ചു വരുത്താൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ ഇത് ആവശ്യമുള്ളൂ. പൊതു താല്പര്യപ്രകാരം ആയിരുന്നു ഇ മെയിലിൽ മുഖേന അയ്യപ്പനു നോട്ടീസ് നൽകിയത്. ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്നും ഇത്തരം ഒരു കത്ത് പ്രതീക്ഷിച്ചില്ലെന്നും സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സംരക്ഷിക്കുന്നതിനാണ് മറുപടിക്കത്തെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു.

    Also Read ആസ്തി 14 ലക്ഷം കോടി; ഇലോൺ മസ്‌ക് ലോകത്തെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ഇങ്ങനെ

    കസ്റ്റംസിന്റെ കത്ത് കിട്ടിയതിനു പിന്നാലെയാണ് അയ്യപ്പൻ ഹാജരാകാൻ തീരുമാനിച്ചത്.  ഇനിയും പ്രശ്നം വലിച്ചു നീട്ടിയാൽ ഗുണകരമാകില്ലെന്ന് നിയമോപദേശവും ലഭിച്ചു. ഇതിനിടെ എഫ് ബിയിൽ പ്രത്യക്ഷപ്പെട്ട കസ്റ്റംസ് കമ്മീഷണറുടെ പോസ്റ്റും വിവാദമായി.

    'സൽക്കാരത്തിന് ക്ഷണിച്ചിട്ടും എത്താത്ത അഥിതികൾ നാശത്തിൻ്റെ വഴിയിലേക്കെന്ന് ' ആയിരുന്നു  കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിൻ്റെ എഫ് ബി പോസ്റ്റ്. എന്തായിരിക്കും കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ഉദ്ദേശിച്ചിരിക്കുക? കൊച്ചിയിലെ വിവിധ അന്വേഷണ സംഘങ്ങൾക്കിടയിലും മാധ്യമ പ്രവർത്തകർക്കിടയിലും സുമിത്കുമാറിൻ്റെ പോസ്റ്റ് ചർച്ചാവിഷയമായി. സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ രണ്ടാം തവണയും ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്മീഷണറുടെ എഫ്.ബി. പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
    Published by:Aneesh Anirudhan
    First published:
    )}