സ്ഥാപനത്തിൽ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ; ജ്യോതിഷി അറസ്റ്റിൽ
സ്ഥാപനത്തിൽ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോ; ജ്യോതിഷി അറസ്റ്റിൽ
ഇയാളുടെ സ്ഥാപനത്തിൽ എത്തിയ ഒരാൾക്ക് അവിടെ നിന്നും ഒരു മെമ്മറി കാർഡ് ലഭിക്കുകയായിരുന്നു.
Vishnu
Last Updated :
Share this:
തിരുവനന്തപുരം: സ്ഥാപനത്തിൽ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോയാക്കിയിരുന്ന ജ്യോതിഷിയായ തന്ത്രി അറസ്റ്റിൽ. കാട്ടാക്കട പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകര മഞ്ചവിളാകം വിഷ്ണു ഭവനിൽ വിഷ്ണു പോറ്റി എന്ന വിഷ്ണു (29)വാണ് പിടിയിലായത്. ഇയാൾ മൈലോട്ടുമൂഴിയിൽ ജ്യോതിഷാലയം നടത്തി വരികയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നവരുടെയും ജ്യോതിഷാലയത്തിൽ എത്തുകയും ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് ലാപ്ടോപ്പിൽ അശ്ലീല ചിത്രങ്ങളുമായും വീഡിയോകളുമായും മോർഫ് ചെയ്ത് ചേർക്കുകയാണ് ആദ്യം ചെയ്യുന്നത്.
അതിനു ശേഷം ഈ അശ്ലീല വീഡിയോകളും ചിത്രങ്ങളും ലാപ്ടോപ്പിലും പെൻഡ്രൈവിലും സൂക്ഷിച്ച് സ്ഥാപനത്തിലും വീട്ടിലുമൊക്കെ ഇരുന്നു കാണുന്നത് ആയിരുന്നു ഇയാളുടെ വിനോദം. പൊലീസ് ആണ് ഇക്കാര്യം പറഞ്ഞത്.
ഇയാളുടെ സ്ഥാപനത്തിൽ എത്തിയ ഒരാൾക്ക് അവിടെ നിന്നും ഒരു മെമ്മറി കാർഡ് ലഭിക്കുകയായിരുന്നു. മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ ജ്യോതിഷാലയത്തിലും ഇയാൾ പൂജ നടത്തുന്ന ഒരു ക്ഷേത്രത്തിലും എത്തിയിരുന്ന ഒരു സ്ത്രീയുടെ അശ്ലീലചിത്രം കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവിടെ എത്തിയിരുന്ന പലരുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. തുടർന്ന് തെളിവുകൾ സഹിതം പൊലീസിന് പരാതി നൽകുകയായിരുന്നു.
ഇയാൾ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ക്ഷേത്രങ്ങളിൽ തന്ത്രിയാണ്. പൂജകൾക്കും ശിലാസ്ഥാപന ചടങ്ങുകൾക്കുമൊക്കെ ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. ആര്യനാട്ടെ ഒരു ക്ഷേത്രത്തിൽ പൂജാരി ആയിരിക്കെ ഒരു വർഷം മുമ്പ് സമാനസംഭവത്തിന് ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.