നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പിണറായിക്ക് ഈശ്വരാധീനമില്ല, ഉമ്മൻ ചാണ്ടിക്ക് ശശിയോഗം, ചെന്നിത്തലയ്ക്ക് കർണയോഗം: പ്രവചനവുമായി ജ്യോതിഷി

  പിണറായിക്ക് ഈശ്വരാധീനമില്ല, ഉമ്മൻ ചാണ്ടിക്ക് ശശിയോഗം, ചെന്നിത്തലയ്ക്ക് കർണയോഗം: പ്രവചനവുമായി ജ്യോതിഷി

  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയം എന്നിവ താന്‍ കൃത്യമായി പ്രവചിച്ചിരുന്നുവെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

  വി ആർ മുരുകദാസ് ദാസ് കുട്ടി

  വി ആർ മുരുകദാസ് ദാസ് കുട്ടി

  • News18
  • Last Updated :
  • Share this:
  കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയമാറ്റത്തിന് കളമൊരുങ്ങുമെന്ന് ജ്യോതിഷ പ്രവചനം. എറണാകുളം സ്വദേശിയായ വി ആർ മുരുകദാസ് ദാസ് കുട്ടിയാണ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി കവടി നിരത്തി രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ പ്രവചിച്ചത്.

  മുഖ്യമന്ത്രി പിണറായി വിജയന് ഗജകേസരിയോഗമാണുള്ളത്. ചതുരക്കൈകള്‍ കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ്. മുഖ്യമന്ത്രിയുടെ വ്യാഴത്തിലെ മാറ്റം രാഷ്ട്രീയ സമയത്തിലും മാറ്റം വരുത്താം. ലഘ്‌നത്തില്‍ ചിങ്ങമായതിനാല്‍ ഈശ്വരാധീനം കുറവുണ്ട്. കുംഭം രാശിയില്‍ ബ്രാഹ്മണ ദോഷം, സ്ത്രീദോഷം എന്നിങ്ങനെ കാണുന്നുണ്ട്. ബുധന്‍ ഒപ്പമുള്ളതിനാല്‍ ദ്രവ്യദോഷം, ദൈവകോപം എന്നിവ മറികടക്കാനാവും. പിണറായിയോ മറ്റുള്ളവരോ അയ്യപ്പന് നീരാഞ്ജനം വഴിപാടു നടത്തിയാല്‍ ഈശ്വരാധീനം വീണ്ടെുക്കാം. ഐക്യമത്യ പുഷ്പാഞ്ജലി, സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനം എന്നിവ ഈശ്വരാധീനം വര്‍ദ്ധിപ്പിക്കാമെന്നും മുരുകദാസ് ദാസ് പ്രവചിക്കുന്നു.

  COVID 19 | സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  മേടലഘ്‌നത്തില്‍ ഈശ്വരാധീനമുള്ളതാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗ്രഹനില. 10ല്‍ വ്യാഴം നില്‍ക്കുന്നു. ശനി ബലവാനാണ്. രാജപ്രിയനായതിനാല്‍ ശശിയോഗമുണ്ട്. തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അത് ഉമ്മന്‍ചാണ്ടിയുടെ സമയം കൊണ്ടാവും. സ്ഥിരമായി ആരാധനാലയങ്ങളില്‍ പോകുന്നതിനാല്‍ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക വഴിപാടുകളുടെ ആവശ്യമില്ല. എന്നാല്‍, ഭരണത്തിലേറുകയെന്നത് ദുഷ്‌കരമാവും. പ്രവചനം പറയുന്നു.

  വ്യാഴം ഒന്‍പതാം ഭാവത്തിലായതിനാല്‍ ബി ജെ പിക്ക് തെരഞ്ഞെടുപ്പില്‍ മെച്ചമുണ്ടാവും. കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്ന് പ്രശ്‌നത്തില്‍ തെളിയുന്നതായി മുരുകദാസ് ദാസ് പറയുന്നു.

  തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി

  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജ്യോതിഷത്തില്‍ തെളിയുന്നത് കര്‍ണയോഗമാണ്. വീറോടെ പോരാടി നില്‍ക്കുമെങ്കിലും യുദ്ധസമയത്ത് നിരായുധനായ കര്‍ണന്റെ വിധി. അപ്രതീക്ഷിത ഭാഗ്യലബ്ദിക്ക് യോഗമുണ്ട്. രാജയോഗമുണ്ടെങ്കിലും ഗജകേസരി യോഗമില്ല. ചഞ്ചല മനസ്‌കനായതിനാല്‍ ഉദ്ദേശിക്കുന്ന പ്രതിഫലം എങ്ങുനിന്നും കിട്ടില്ല. മഹാലക്ഷ്മി യോഗം ഏറെയുണ്ട് താനും.

  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയം എന്നിവ താന്‍ കൃത്യമായി പ്രവചിച്ചിരുന്നുവെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

  Summary : Astrologer predicts that the stage will be set for a major political change in Kerala after the Assembly elections.
  Published by:Joys Joy
  First published:
  )}