അർധരാത്രി നായ്ക്കൂട്ടം പിന്നാലെ കുതിച്ചു; നിയന്ത്രണംവിട്ട ബൈക്കിൽ ബസിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

മാര്‍ ഇവാനിയോസ് കോളജിലെ മൂന്നാം വര്‍ഷ  ബിരുദ വിദ്യാര്‍ഥിയാണ് മരിച്ചത്.

news18-malayalam
Updated: September 20, 2019, 9:37 AM IST
അർധരാത്രി നായ്ക്കൂട്ടം പിന്നാലെ കുതിച്ചു; നിയന്ത്രണംവിട്ട ബൈക്കിൽ ബസിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
മാര്‍ ഇവാനിയോസ് കോളജിലെ മൂന്നാം വര്‍ഷ  ബിരുദ വിദ്യാര്‍ഥിയാണ് മരിച്ചത്.
  • Share this:
തിരുവനന്തപുരം:  അര്‍ധരാത്രിയിൽ പിന്നാലെ കുതിച്ചെത്തിയ നായ്ക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ വെട്ടിത്തിരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച്  കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഞാണ്ടൂര്‍ക്കോണം ആളിയില്‍തറട്ട ശാരദ വിലാസത്തില്‍ വിമുക്തഭടന്‍ ഹേമന്ദ്കുമാറിന്റെയും സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ ജീവനക്കാരി വിജയകുമാരിയുടെയും മകന്‍ ഹവിന്ദ്കുമാര്‍ (21) ആണ് മരിച്ചത്.

മാര്‍ ഇവാനിയോസ് കോളജിലെ മൂന്നാം വര്‍ഷ  ബിരുദ വിദ്യാര്‍ഥിയാണ് ഹവിന്ദ് . എംസി റോഡില്‍ മണ്ണന്തല മരുതൂരിനു സമീപമായിരുന്നു അപകടം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഒരുക്കൾക്കു ശേഷം സുഹൃത്തിനൊപ്പമാണ് ഹവിന്ദ് രാത്രി വീട്ടിലേക്കു മടങ്ങിയത്. സുഹൃത്തിനെ വീട്ടിലാക്കി സ്വന്തം വീട്ടിലേക്കു പോകുന്നതിനിടയാലായിരുന്നു അപകടം. ഹേമയാണു സഹോദരി.

Also Read  ഹരിപ്പാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിച്ച് 2 പേർ മരിച്ചു

First published: September 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading