നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നെടുമ്പാശ്ശേരി കൊലപാതകം; അത്താണി ബോയ്സിനായി വലവിരിച്ച് പോലീസ്

    നെടുമ്പാശ്ശേരി കൊലപാതകം; അത്താണി ബോയ്സിനായി വലവിരിച്ച് പോലീസ്

    ഞായറാഴ്ച രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരി അത്താണി യിലുള്ള ഡയാന ബാറിന് മുന്നിൽ വച്ചാണ് കാറിലെത്തിയ സംഘം ബിനോയിയെ വളഞ്ഞിട്ട് വെട്ടിയത്

    • News18
    • Last Updated :
    • Share this:
      കൊച്ചി: നെടുമ്പാശ്ശേരി അത്താണിയില്‍ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപെടുത്തിയ കേസിൽ "അത്താണി ബോയ്സ്' എന്ന ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട ബിനോയ് ഏറെക്കാലം അത്താണി ബോയ്സ് എന്ന ഗുണ്ടാ സംഘത്തിൽ ഭാഗമായിരുന്നു. പ്രതികളിലൊരാളായ അഖിലിനെ ബിനോയ് മർദ്ദിച്ചതാണ് കൊലപാതകത്തിൽ കലാശിച്ച പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ് സൂചന. തുടർന്ന് പ്രതികൾ അഖിലിന്റെ വീട്ടിൽ സംഘം ചേർന്ന് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

      Also Read-അത്താണി കൊലപാതകം: അഞ്ച് പേർ അറസ്റ്റിൽ

      സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും കേസിലെ മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഒന്നാം പ്രതി വിനു വിക്രമൻ രണ്ടാം പ്രതി ലാൽ കിച്ചു മൂന്നാം പ്രതി ഗ്രിന്റേഷ് എന്നിവർക്കായാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. പ്രതികൾ സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്.

      Also Read-Also Read-നെടുമ്പാശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊന്നു; ഗുണ്ടകൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്

      ഞായറാഴ്ച രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരി അത്താണി യിലുള്ള ഡയാന ബാറിന് മുന്നിൽ വച്ചാണ്
      കാറിലെത്തിയ സംഘം ബിനോയിയെ വളഞ്ഞിട്ട് വെട്ടിയത്. ആദ്യം വെട്ടിയ ആളെ ബിനോയി തള്ളി താഴെയിട്ടു എങ്കിലും പിന്നാലെ എത്തിയവർ ബിനോയിയെ വീണ്ടും വെട്ടി.. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. ആലുവ റൂറൽ എസ് പി കാർത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്..

       
      First published:
      )}