• HOME
 • »
 • NEWS
 • »
 • kerala
 • »
 • നാസ്തിക സംഘം വിശ്വാസികളെ വഴിതെറ്റിക്കുന്നു; സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു : ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

നാസ്തിക സംഘം വിശ്വാസികളെ വഴിതെറ്റിക്കുന്നു; സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു : ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

സഭയിൽ നിന്നും വിശ്വാസികളെ അകറ്റുന്ന ധാരാളം പ്രതിസന്ധികളിലൂടെയാണ്​ സഭ കടന്നുപോകുന്നതെന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു.

 • Share this:
  തൃശൂർ:  വിശ്വാസികളെ വഴിതെറ്റിക്കാൻ നാസ്തിക സംഘം സംഘടിത ശ്രമം നടത്തുകയാണെന്ന്  തൃശൂര്‍ അതിരൂപത (Thrissur Archdiocese) മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് (Mar Andrews Thazhath). ഇത് മൂലം സഭ ഉപേക്ഷിക്കുന്നുവരുടെ എണ്ണം കൂടിയെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്​. അവർ വിശ്വാസമുള്ളവരെയും കൂടെകൂട്ടുന്നു. പെൺകുട്ടികളും അതിൽപെട്ടുപോയിട്ടുണ്ട്​. സഭയിൽ നിന്നും വിശ്വാസികളെ അകറ്റുന്ന ധാരാളം പ്രതിസന്ധികളിലൂടെയാണ്​ സഭ കടന്നുപോകുന്നതെന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു. കുടുംബവർഷ സമാപനത്തോടനുബന്ധിച്ച്​ നടന്ന കുടുംബസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  തൃശൂർ മെത്രാനായി ചുമതലയേറ്റിട്ട്​ 18 വർഷം കഴിഞ്ഞു. അന്നുണ്ടായിരുന്നവരിൽ നിന്ന്​ 50000 പേർ കുറഞ്ഞിട്ടുണ്ട്​. സഭ വളരുകയാണോ തളരുകയാണോ ​?. 35 വയസ് കഴിഞ്ഞ 10000-15000 യുവാക്കൾ കല്യാണം കഴിക്കാതെ നിൽക്കുന്നുണ്ട്​. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടി. വിവാഹമോചനം തേടിവരുന്നത്​ അനേകായിരമാണ്​. ഈ സാഹചര്യത്തിൽ കുടുംബങ്ങളെ രക്ഷിക്കാതെ ലോകത്തെ സഭക്ക്​ രക്ഷിക്കാനാവില്ലെന്ന് ബിഷപ്പ് പറഞ്ഞു.

  പിതാവും പുത്രനും പരിശുദ്ധ ആത്​മാവുമായ ത്രിത്വത്തിൽ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്ന്​ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നതും തകർക്കപ്പെടുന്നതും കുടുംബമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  'സഭയെ നശിപ്പിക്കാനായി വിശ്വാസത്തിനെതിരായി, ത്രിത്വത്തിനെതിരായി പ്രവർത്തനങ്ങൾ നടന്നു. സഭയയെ തകർക്കാൻ വൈദികർക്കെതിരായി, കന്യാസ്​ത്രീകൾക്കെതിരായി, മെത്രാൻമാർക്കെതിരായി ശ്രമം നടന്നു. ഇപ്പോൾ കുടുംബങ്ങൾക്കെതിരായി നടക്കുന്നു'- അദ്ദേഹം പറഞ്ഞു. ജസ്റ്റിസ്​ കുര്യൻ ജോസഫ്​ വിഷയാവതരണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മോർ തോമസ്​ തറയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഫ്രാൻസിസ്​ ആളൂർ സംസാരിച്ചു.

  മസ്ജിദുകൾ അധീനപ്പെടുത്താനുള്ള സംഘപരിവാർ ശ്രമം ഭയപ്പെടുത്തുന്നതെന്ന്: KNM


  കോഴിക്കോട്: മസ്ജിദുകൾ അധീനപ്പെടുത്താനുള്ള സംഘപരിവാർ ശ്രമം ഭയപ്പെടുത്തുന്നതെന്ന് കെഎൻഎം (KNM). രാജ്യത്തെ മസ്‌ജിദുകൾ പൂട്ടിക്കാൻ ബോധപൂർവം അവകാശ വാദം ഉന്നയിച്ചു കോടതി കയറ്റുന്ന പ്രവണത അത്യന്തം ഭീതിജനകമാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ല കോയ മദനി പറഞ്ഞു. ഗ്യാൻവ്യാപി (gyanvapi masjid)വിവാദം ഇതിന്റെ ഭാഗമാണ്.

  Also Read- 'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം; നിസ്‌കാരം തടസ്സപ്പെടുത്തരുത്'; സുപ്രീംകോടതി

  ആരാധനാലയങ്ങളുടെ കാര്യത്തിൽ തത്സ്ഥിതി തുടരുന്നതിനു പകരം വ്യാജ അവകാശ വാദം ഉന്നയിച്ചു കോടതി കയറുന്നവരെ തിരിച്ചറിയണം. ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കണം. കോടതിയുടെ സമയവും വിശ്വാസ്യ തയും നഷ്ടപ്പെടുത്താൻ മാത്രമാണ് ഗ്യാൻ വ്യാപി വിവാദം പോലുള്ളവ കാരണമാകുക. രാജ്യത്തുടനീളം മസ്ജിദുകൾക്കെതിരെയുള്ള ബോധപൂർവമായ നീക്കത്തിന് ഭരണ കൂടം പിന്തുണ നൽകരുത്.

  ആരാധനാലയങ്ങൾക്ക് വേണ്ടി അവകാശമുന്നയിക്കുന്നത് തടയാൻ വിവേകമതികളായ നേതാക്കളുടെ ഇടപെടൽ നിമിത്തം നിർമ്മിക്കപ്പെട്ട നിയമങ്ങൾ പിന്തുടരണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു. രാജ്യത്തെ ന്യുനപക്ഷങ്ങളെ ഭയപ്പെടുത്തി, ആരാധനാസ്വാതന്ത്ര്യം തടഞ്ഞ് ഒറ്റപ്പെടുത്താനുള്ള വർഗീയ അജണ്ടകൾക്കെതിരെ ശക്തമായ മുന്നേറ്റം നടത്തണം.

  മസ്ജിദ് വിവാദങ്ങൾ തീവ്രവാദ ശക്തികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണെന്നും കെ എൻ എം പറഞ്ഞു. മസ്ജിദുകൾക്ക് വേണ്ടി അവകാശ വാദമുന്നയിക്കാൻ തന്ത്രങ്ങൾ മെനയുന്നവരെ ഒറ്റപ്പെടുത്തണം. ഏറ്റവും വലിയ മത ന്യുനപക്ഷങ്ങളുടെ ആരാധനാസ്വാതന്ത്യം തടയാനുള്ള നീക്കത്തിനെതിരെ ഭരണകൂടം ശക്തമായ നടപടി. സ്വീകരിക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു
  Published by:Arun krishna
  First published: