കൊച്ചി: എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ പൗരത്വ നിയമ ഭേദഗതി അനുകൂല യോഗത്തിനെതിരെ പ്രതിഷേധിച്ച ആതിരയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് വനിതാ കമ്മീഷൻ. അപവാദ പ്രചരണങ്ങൾ കാരണം തനിക്ക് പുറത്തിറങ്ങാനാകുന്നില്ലെന്ന് ആതിര പറഞ്ഞു.
സൈബർ ആക്രമങ്ങൾക്ക് എതിരെ പരാതി നൽകും. ആതിരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുവജന കമ്മീഷനും രംഗത്തെത്തി. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദഗതി അനുകൂല യോഗത്തിന് എതിരെ ആയിരുന്നു ആതിര പ്രതിഷേധിച്ചത്. തുടർന്ന് സംഘാടകർ ആതിരയ്ക്കെതിരെ സംഘടിതമായി രംഗത്തെത്തി.
ഒറ്റയ്ക്കായിരുന്നു ആതിര ആ എതിർപ്പുകളെ നേരിട്ടത്. സംഭവത്തിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെയും ആക്രമണം തുടർന്നു. ഈ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷൻ ആതിരയെ നേരിൽ കാണാൻ എത്തിയത്. ആതിരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
നടപടികളെക്കുറിച്ച് പൊലീസിനോട് റിപ്പോർട്ട് തേടും. എതിർപ്പ് പ്രകടിപ്പിക്കാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും വനിതാ കമ്മീഷൻ. സൈബർ ആക്രമണം കാരണം രണ്ടു ദിവസമായി പുറത്തേക്ക് ഇറങ്ങിയിട്ടെന്നും ആതിര പറഞ്ഞു. രേഖാമൂലം പരാതി നൽകും. എല്ലാവിധ പിന്തുണയും യുവജന കമ്മീഷൻ ആതിരയെ നേരിൽ കണ്ട് അറിയിച്ചു. സംഭവത്തിൽ ആതിരയ്ക്ക് എതിരെയും സംഘാടകർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.