Athirappilly | അതിരപ്പിള്ളി പദ്ധതി അനിവാര്യം; എൻ ഒ സി തേടിയത് കേന്ദ്ര നിർദ്ദേശപ്രകാരമെന്ന് KSEB
Athirappilly | അതിരപ്പിള്ളി പദ്ധതി അനിവാര്യം; എൻ ഒ സി തേടിയത് കേന്ദ്ര നിർദ്ദേശപ്രകാരമെന്ന് KSEB
'വർദ്ധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ജലവൈദ്യുതപദ്ധതികൾ തന്നെയാണ് അഭികാമ്യം. ആവശ്യമുള്ളതിൻറെ 30 ശതമാനം വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്'
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി കേരളത്തിന് അനിവാര്യം ആണെന്ന് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള പിള്ള. വർദ്ധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ പദ്ധതികൾ ഉണ്ടാവണം. കേന്ദ്രസർക്കാർ നിർദ്ദേശിച്ചത് അനുസരിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ എൻഒസി ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ച പദ്ധതികളുടെ നിലവിലെ അവസ്ഥ വിലയിരുത്തിയത്. എല്ലാ അനുമതികളും ലഭ്യമായിട്ടും നടപ്പിലാക്കാതെ പോയ അതിരപ്പിള്ളി പദ്ധതി പരാമർശിക്കപ്പെട്ടത് അവിടെയാണ്. കാലാവധി കഴിഞ്ഞ അനുമതിക്കായി വീണ്ടും അപേക്ഷിക്കാൻ കെഎസ്ഇബിയോട് കേന്ദ്ര വൈദ്യുതി അതോറിറ്റി നിർദ്ദേശിച്ചു. പക്ഷേ ഇതിന് സംസ്ഥാന സർക്കാരിൻറെ അനുമതിപത്രം വേണമെന്നായിരുന്നു നിബന്ധന. ഇതു പ്രകാരമാണ് സംസ്ഥാന സർക്കാരിൻറെ എൻ ഒ സി തേടിയതെന്ന് കെഎസ്ഇബിയുടെ വിശദീകരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.