നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 24 പേര്‍ക്ക് ഉടന്‍ നിയമനം,സര്‍ക്കാര്‍ ഉറപ്പ് നല്‍കി : സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് കായിക താരങ്ങള്‍

    24 പേര്‍ക്ക് ഉടന്‍ നിയമനം,സര്‍ക്കാര്‍ ഉറപ്പ് നല്‍കി : സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് കായിക താരങ്ങള്‍

    സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായി ഈ മാസം ഒന്ന് മുതലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ കായിക താരങ്ങള്‍ സമരം ആരംഭിച്ചത്.

    • Share this:
      തിരുവനന്തപുരം: കായിക താരങ്ങള്‍ക്ക് നിയമനം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാന്‍ കായിക താരങ്ങള്‍ (Athletes) തീരുമാനിച്ചു.

      കായിക വകുപ്പ് മന്ത്രിയുമായി ഇന്ന് നടത്തിയ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 24 പേര്‍ക്ക് ഉടന്‍ നിയമനം ഉടന്‍ നിയമനം നല്‍കുമെന്ന് മന്ത്രി വി. അബ്ദുല്‍റഹ്മാന്‍ (Minister V Abdurahman) ഉറപ്പ് നല്‍കി.

      ബാക്കിവരുന്ന കായിക താരങ്ങളുടെ നിയമനം സംബന്ധിച്ച്  പരിശോധിക്കുന്നതിനായി  സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതിയെയും നിയോഗിക്കും ഈ സമിതി 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

      സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനായി ഈ മാസം ഒന്ന് മുതലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ കായിക താരങ്ങള്‍ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നാണ് പ്രതീക്ഷയിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് കായിക താരങ്ങള്‍ പറഞ്ഞു.

      Kochi Metro: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകൾ; ട്രെയിനുകളുടെ എണ്ണം കൂട്ടുന്നു

      ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ; ഇന്ത്യയില്‍ ആദ്യം; നേട്ടം കൈവരിച്ച് എറണാകുളം ജില്ലാ ആശുപത്രി

      ആതുര ശുശ്രൂഷ രംഗത്ത് പുതിയ ചരിത്രമെഴുതി എറണാകുളം ജനറല്‍ ആശുപത്രി. ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന അപൂര്‍വ്വ നേട്ടമാണ് എറണാകുളം ജനറല്‍ ആശുപത്രി കൈവരിച്ചത്.

      രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമുള്ള ഹൃദയ ശസ്ത്രക്രിയാ സൗകര്യമാണ് ജില്ലാതല ആശുപത്രിയിലും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ആശുപത്രികളില്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളും സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളും ഒരുക്കി വരികയാണ്.

      ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ തൊട്ടടുത്ത് ലഭ്യമാകും. ഇതിന്റെ തുടര്‍ച്ചയായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് വിഭാഗം ശക്തിപ്പെടുത്തിയതും മറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനങ്ങളൊരുക്കിയതും.

      കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്പെഷ്യല്‍റ്റി ബ്ലോക്കിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ സര്‍ജറി നടക്കുന്ന ഓപ്പറേഷന്‍ തീയറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടയുള്ളവ ഈ സര്‍ക്കാരിന്റെ കാലത്താണ് സജ്ജമാക്കിയത്. ഇതിനായി കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍മാരെ ആശുപത്രിയില്‍ പ്രത്യേകമായി നിയമിച്ചു.

      ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചത്. ഹൃദ്രോഗ ശസ്ത്രക്രിയ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബൈപാസ് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവെക്കല്‍, ജന്മനായുള്ള ഹൃദയ തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവ പരിഹരിക്കുന്നതിന് ജനറല്‍ ആശുപത്രി സജ്ജമാകും.

      കോട്ടയം മെഡിക്കല്‍ കോളേജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറാണ് ആദ്യത്തെ ബൈപാസ് സര്‍ജറിക്ക് നേതൃത്വം നല്‍കുന്നത്.

      എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് പ്രത്യേക പ്രവര്‍ത്തന മോഡല്‍ രൂപീകരിക്കുമെന്ന് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ബൈപ്പാസ് ശസ്ത്രക്രിയ ആരംഭിച്ച ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ആശുപത്രി വികസനവുമായും തുടര്‍ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായും മന്ത്രി ചര്‍ച്ച നടത്തി.

      ഇത് തുടക്കം മാത്രമാണ്. മികച്ച സ്പെഷ്യാലിറ്റി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കാര്‍ഡിയോളജി ഓപ്പറേഷന്‍ തീയറ്റര്‍ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുമായി ആലോചിച്ചു. ജനറല്‍ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങളും സ്പെഷ്യലിറ്റി സംവിധാനങ്ങളും മന്ത്രി ചര്‍ച്ച ചെയ്തു. ഹൃദയ ശസ്ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ മന്ത്രി നേരില്‍ കണ്ട് അഭിനന്ദിച്ചു.

      വലിയൊരു ചുവടുവയ്പ്പാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ എല്ലാ ജില്ലകളിലും എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഫ്ബിയിലൂടെ നിര്‍മ്മിക്കപ്പെട്ട ഈ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ അതിനോടനുബന്ധിച്ച് ഓപ്പറേഷന്‍ തീയറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടയുള്ളവ സജ്ജമാക്കിയാണ് ഇത് സാധ്യമാക്കിയത്.
      Published by:Jayashankar AV
      First published:
      )}