ഇന്റർഫേസ് /വാർത്ത /Kerala / കായിക താരങ്ങളുടെ സമരം;പരാതികള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയായി

കായിക താരങ്ങളുടെ സമരം;പരാതികള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയായി

മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതര്‍ഹമാണെന്നും, 45 ദിവസത്തില്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷ യെന്നും സമരം അവസാനിപ്പിച്ചു കൊണ്ട് കായിക താരങ്ങള്‍ പറഞ്ഞു

  • Share this:

തിരുവനന്തപുരം: കായിക താരങ്ങളുടെ സെക്രട്ടറിയറ്റ് പടിക്കലെ സമരം അവസാനിപ്പിച്ചു. 24 പേരെ ഉടന്‍ നിയമിക്കാമെന്നും, ബാക്കി നിയമന സാധ്യത പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

വാഗ്ദാനങ്ങള്‍ പാലിക്കുമെന്നാണ് വിശ്വാസമെന്ന് കായിക താരങ്ങള്‍ പറഞ്ഞു. സ്പോട്സ് ക്വാട്ട നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന കായികതാരങ്ങളുമായി കായികമന്ത്രി വി. അബ്ദു റഹിമാന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

കമ്മിറ്റി 45 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ കായികതാരങ്ങള്‍ തീരുമാനിച്ചത്.കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍, കായിക യുവജനകാര്യ ഡയറക്ടര്‍, മുന്‍ കായികതാരങ്ങളായ കെ സി ലേഖ, യു ഷറഫലി, വി പി ഷാജി, ജോര്‍ജ്ജ് തോമസ് എന്നിവരാണ് സമിതിയംഗങ്ങള്‍.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

2010-14 കാലയളവിലെ സ്പോട്സ് ക്വാട്ട നിയമനത്തിനുള്ള റാങ്ക്ലിസ്റ്റിലുള്ളവരില്‍ ഒരു വിഭാഗമാണ് സമരം നടത്തിയിരുന്നത്. ഒരു വര്‍ഷം 50 കായികതാരങ്ങള്‍ക്കാണ് സ്പോട്സ് ക്വാട്ട നിയമനം നല്‍കുന്നത്. ഇതുപ്രകാരം 2019 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് 195 പേര്‍ക്ക് 2020 ഫെബ്രുവരിയില്‍നിയമനം നല്‍കി. പി ആര്‍ ശ്രീജേഷിന് പ്രത്യേക പരിഗണനയില്‍ നേരത്തേ ജോലി നല്‍കിയിരുന്നു. അവശേഷിക്കുന്ന 54 ഒഴിവിലേക്കുള്ള നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തിലാണ് സമരം തുടങ്ങിയതതെന്നും മന്ത്രി അറിയിച്ചു.

Kochi Metro | കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റ് 2021; ക്രിസ്മസ് മത്സരങ്ങള്‍ക്ക് തുടക്കം; പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ യാത്ര

2010 മുതല്‍ 14 വരെയുള്ള ഓരോ വര്‍ഷത്തേയും ശേഷിക്കുന്ന ഒഴിവുകളില്‍, മാനദണ്ഡ പ്രകാരം 24 പേര്‍ക്കാണ് നിയമനം നല്‍കാന്‍ കഴിയുക. ഈ 24 ഒഴിവുകളിലേക്കുള്ള നിയമന നടപടികള്‍ അന്തിമഘട്ടത്തിലാണ്. 24 പേര്‍ക്ക് പുറമെ എന്‍ ജെ ഡി ഒഴിവുകളില്‍ ചിലര്‍ക്ക് കൂടി ജോലി ലഭിക്കും. മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍ന്ന് ഈ ലിസ്റ്റില്‍ അവശേഷിക്കുന്നവര്‍ക്ക് നിയമനം നല്‍കാന്‍ കഴിയില്ല.

'ഇതല്ല ജേണലിസം; ജോൺ ബ്രിട്ടാസ് അത്യുഗ്രൻ പ്രസംഗം രാജ്യസഭയിൽ നടത്തി;പത്രങ്ങളിൽ ഒരു വരി വന്നില്ല': ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

എന്നാല്‍, ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കാനാണ് ഉന്നത സമിതിയെ ചുമതലപ്പെടുത്തിയത്. കൂടാതെ, കായികതാരങ്ങള്‍ ഉയര്‍ത്തിയ മറ്റു പരാതികളും സമിതി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതര്‍ഹമാണെന്നും, 45 ദിവസത്തില്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷ യെന്നും സമരം അവസാനിപ്പിച്ചു കൊണ്ട് കായിക താരങ്ങള്‍ പറഞ്ഞു

First published:

Tags: Minister V Abdurahman