• HOME
  • »
  • NEWS
  • »
  • kerala
  • »
  • എടിഎം കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

എടിഎം കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

  • Share this:
    കൊച്ചി : എടിഎം കവര്‍ച്ചാ കേസില്‍ മുഖ്യപ്രതി പിടിയില്‍. മേവത്ത് സ്വദേശി നസീം ആണ് രാജസ്ഥാന്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കേരളത്തിലുള്ള വിവിധ എടിഎമ്മുകളിൽ നിന്നായി  38 ലക്ഷം രൂപ കവര്‍ച്ച ചെയത അഞ്ചംഗ സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാള്‍. ഈ സംഘത്തില്‍ മൂന്ന് പേര്‍ രാജസ്ഥാന്‍ സ്വദേശികളും രണ്ട് പേര്‍ ഹരിയാനക്കാരുമാണ്. ഇതില്‍ ഒരാളെ ബൈക്ക് മോഷണത്തിനിടെ ഡല്‍ഹിയില്‍ നിന്ന് പിടികൂടിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

    ശബരിമലയില്‍ യുവതികളെ അയയ്ക്കരുത്; മാധ്യമങ്ങള്‍ക്ക് കര്‍മ്മസമിതിയുടെ കത്ത്

    ഒക്ടോബര്‍ 12 ന് ഇരുമ്പനം, കൊരട്ടി ഭാഗങ്ങളില്‍ നടന്ന എടിഎം കവര്‍ച്ച കേസിലെ പ്രധാന പ്രതിയാണ് നസീം.സിസിടിവിയില്‍ പെയിന്റടിച്ചാണ് സംഘം എടിഎമ്മുകള്‍ കവര്‍ച്ച നടത്തിയത്.കോട്ടയത്ത് നിന്ന്‌മോഷ്ടിച്ച പിക്ക് അപ് വാനുമായി കവര്‍ച്ചയ്‌ക്കെത്തിയ ഇവര്‍ ഇരുമ്പനത്ത് നിന്ന് 25 ലക്ഷവും കൊരട്ടിയില്‍ നിന്ന് 10 ലക്ഷവുമാണ്കവര്‍ന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ അടക്കം നിരവധി എടിഎം കവര്‍ച്ച കേസില്‍ പ്രതിയാണിയാണ് നസീം എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

    നടപ്പന്തലിൽ വനിതാ പൊലീസും; ഉച്ച മുതല്‍ തീര്‍ഥാടകരെ കടത്തിവിടും

    കവര്‍ച്ചാ സംഘം രാജസ്ഥാനില്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി തൃപ്പൂണിത്തുറ പൊലീസ് സംഘം അവിടെ ക്യാമ്പ് ചെയ്യുകയാണ്. പ്രതികള്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് കഴിഞ്ഞ ദിവസം തന്നെ അന്വേഷണ സംഘം അറിയിച്ചിരുന്നു.

    First published: