• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂരിൽ SBI എടിഎം തകർത്ത് മോഷണ ശ്രമം; ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മുറിച്ച നിലയിലാണ്

തൃശൂരിൽ SBI എടിഎം തകർത്ത് മോഷണ ശ്രമം; ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മുറിച്ച നിലയിലാണ്

മോഷ്ടാക്കൾ സഞ്ചരിച്ച വാഹനവും ഗ്യാസ് കട്ടറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

  • News18
  • Last Updated :
  • Share this:
    തൃശൂർ: പഴയന്നൂർ കൊണ്ടാഴി പാറമേൽ പടിയിലെ എസ്.ബി.ഐ എടിഎമ്മിൽ മോഷണശ്രമം. പുലർച്ചെ രണ്ടരയോടെയാണ് കവർച്ചാശ്രമം ഉണ്ടായത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം മുറിച്ച നിലയിലാണ്. എന്നാൽ, പണം നഷ്ടമായിട്ടില്ല.

    മോഷ്ടാക്കൾ സഞ്ചരിച്ച വാഹനവും ഗ്യാസ് കട്ടറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് കട്ടറിന്‍റെ വെളിച്ചം സമീപവാസി കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

    'കന്യാസ്ത്രീ മഠങ്ങളിൽ ലൈംഗിക അരാജകത്വം' - ഗുരുതരമായ ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം

    മോഷണശ്രമം അറിഞ്ഞ് നാട്ടുകാർ ലൈറ്റിട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ 150 മീറ്റർ ദൂരത്തായി പ്രതികളുടെ വാഗണർ കാർ റോഡരികിലെ കുഴിയിൽ വീണു. ഇതോടെ വാഹനം ഉപേക്ഷിച്ചു മോഷ്ടാക്കൾ കടന്നുകളഞ്ഞു. തൊട്ടടുത്ത് നിന്ന് ഗ്യാസ് കട്ടറും കണ്ടെത്തി. ഹെൽമറ്റ് ധരിച്ച രണ്ടു പേരാണ് വന്നതെന്ന് തിരിച്ചറിഞ്ഞു. പഴയന്നൂർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
    First published: