• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആശ്രമത്തിന് നേരെയുള്ള അക്രമം: സിനിമാ സ്റ്റൈലിൽ പ്രതിയെ പിടിക്കാനാകില്ലെന്ന് കമ്മീഷണർ


Updated: November 8, 2018, 8:07 AM IST
ആശ്രമത്തിന് നേരെയുള്ള അക്രമം: സിനിമാ സ്റ്റൈലിൽ പ്രതിയെ പിടിക്കാനാകില്ലെന്ന് കമ്മീഷണർ

Updated: November 8, 2018, 8:07 AM IST
തിരുവനന്തപുരം: പത്ത് ദിവസം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം നടത്തി വാഹനം കത്തിക്കുകയും റീത്ത് വയ്ക്കുകയും ചെയ്തവരെ പിടികൂടാനാകാതെ പൊലീസ്. ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സിനിമാ സ്റ്റൈലിൽ പ്രതികളെ പിടികൂടാനാകില്ലെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ പി. പ്രകാശിന്റെ മറുപടി. എന്നാൽ, സന്ദീപാനന്ദഗിരിയുടെ ആശ്രമവും കാറുകളും കത്തിച്ചവർക്കെതിരെ യാതൊരു തുമ്പും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; വാഹനങ്ങൾക്ക് തീയിട്ടു

ഹിന്ദു ഐക്യവേദിയാണ് അക്രമം നടത്തിയതെന്ന് സിപിഎമ്മും സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് സംഘപരിവാർ സംഘനടകളും ആരോപിക്കുന്നതിനിടയിലാണ് യഥാർത്ഥ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് വലയുന്നത്. 'CCTV ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സിനിമാ സ്റ്റൈലിൽ പ്രതികളെ പിടികൂടാനാകില്ല'- സിറ്റി പൊലീസ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അത് പിന്നീട് സംസാരിക്കാമെന്നായിരുന്നു കമ്മീഷണറുടെ മറുപടി.

ഡിവൈഎഫ്‌ഐ- യുവമോര്‍ച്ച സംഘര്‍ഷം; വെണ്‍മണി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

നേമം മേലാംകോട് എൻ.എസ്.എസ് കരയോഗമന്ദിരത്തിലും അക്രമം നടത്തിയശേഷം ആശ്രമത്തിൽ വച്ചപോലെ റീത്ത് വച്ചിരുന്നു. എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ അക്രമം നടത്തിയവരെക്കുറിച്ച് പൊലീസിന് നേരിയ സൂചന ലഭിച്ചിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലും നടക്കുന്ന അന്വേഷണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കമ്മീഷണർ പറഞ്ഞു.
Loading...
ഒക്ടോബർ 27ന് പുലർച്ചെയാണ് പൂജപ്പുര കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം നടന്നത്.

First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍