നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് സൂചന

  തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് സൂചന

  വെട്ടേറ്റത് വെഞ്ഞാറമൂട് തേമ്പാംമൂട് സ്വദേശി ഫൈസലിന്

  പരിക്കേറ്റ ഫൈസൽ

  പരിക്കേറ്റ ഫൈസൽ

  • Share this:
   തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. തേമ്പാംമൂട് സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തര മണിയോടെ തേമ്പാംമൂട് ജംഗ്ഷനിലായിരുന്നു സംഭവം.

   പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് സൂചന. ചികിത്സയിലുള്ള ഫൈസൽ അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

   TRENDING:പതിനായിരം രൂപക്ക് വാങ്ങിയ അണലിയെ കൊണ്ട് എലിയെ കടിപ്പിച്ച് ആദ്യ പരീക്ഷണം; ഉത്രയെ കടിപ്പിക്കാനുള്ള ആദ്യ ശ്രമം പാളി [NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]കോവിഡ് 19 | അറസ്റ്റിലാകുന്നവരെ കൊണ്ടുവരാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കാന്‍ നിര്‍ദ്ദേശം [NEWS]

   ഫൈസൽ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിട്ടാണ് ഡിവൈഎഫ്ഐയിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുകയായിരുന്നു. സോഷ്യൽമീഡിയ വഴിയും ഇരുവിഭാഗങ്ങളും പോരടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം.   First published:
   )}