നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുത്തൂറ്റ് ജീവനക്കാരിയുടെ കൈ തല്ലിയൊടിച്ചു; ആക്രമണത്തിന് പിന്നിൽ സിഐടിയു എന്ന് മാനേജ്മെന്റ്

  മുത്തൂറ്റ് ജീവനക്കാരിയുടെ കൈ തല്ലിയൊടിച്ചു; ആക്രമണത്തിന് പിന്നിൽ സിഐടിയു എന്ന് മാനേജ്മെന്റ്

  മുത്തൂറ്റ് ഫിനാൻസ് എറണാകുളം റീജണൽ മാനേജർ വിനോദ് കുമാർ , അസിസ്റ്റന്റ് മാനേജർ ധന്യ  എന്നിവർക്ക് നേരെയാണ്  ആക്രമണമുണ്ടായത്

  മുത്തൂറ്റ് ജീവനക്കാരിയുടെ കൈ തല്ലിയൊടിച്ചു

  മുത്തൂറ്റ് ജീവനക്കാരിയുടെ കൈ തല്ലിയൊടിച്ചു

  • News18
  • Last Updated :
  • Share this:
  കൊച്ചി: മുത്തൂറ്റ് ജീവനക്കാർക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. മുത്തൂറ്റ് ഫിനാൻസ് എറണാകുളം റീജണൽ മാനേജർ വിനോദ് കുമാർ , അസിസ്റ്റന്റ് മാനേജർ ധന്യ  എന്നിവർക്ക് നേരെയാണ്  ആക്രമണമുണ്ടായത്. പിന്നിൽ സിഐടിയു പ്രവർത്തകരാണെന്ന് ജീവനക്കാർ ആരോപിച്ചു.

  ഇന്ന് രാവിലെ കടവന്ത്ര മെട്രോ സ്റ്റേഷനടുത്ത് വെച്ച് ഇരുമ്പ് വടി കൊണ്ട് ഇരുവരെയും  അടിക്കുകയായിരുന്നു. ബൈക്കിൽ എത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ തേവര പോലീസിൽ പരാതി നൽകിയതായി മുത്തൂറ്റ് മാനേജ്മെന്റ് അറിയിച്ചു.

  ALSO READ: 'തിരിച്ചടി തുടങ്ങിയത് ഷീല ദീക്ഷിത്തിന്‍റെ ഭരണകാലത്ത്'; ഡൽഹി തോൽവിക്ക് കാരണം നിരത്തി പി.സി ചാക്കോ

  ആക്രമിച്ചത് സി ഐ ടി യു പ്രവർത്തകരാണെന്ന നിലപാടിലാണ് ജീവനക്കാരും മാനേജ്മെന്റും. കഴിഞ്ഞ കുറെ ദിവസങ്ങളായി കടവന്ത്ര ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ സമരക്കാർ ശ്രമിച്ചു വരികയാണെന്ന് റീജണൽ മാനേജർ വിനോദ് കുമാർ ആരോപിക്കുന്നു.

  ഇന്ന് രാവിലെ കടവന്ത്ര മെട്രോ സ്റ്റേഷനടുത്ത് വെച്ച് ഇരുമ്പ് വടി കൊണ്ട് ഇരുവരെയും  അടിക്കുകയായിരുന്നു. ബൈക്കിൽ എത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ തേവര പോലീസിൽ പരാതി നൽകിയതായി മുത്തൂറ്റ് മാനേജ്മെന്റ് അറിയിച്ചു. പല തവണ സി ഐ ടി യു പ്രവർത്തകർ ബാങ്കിൽ എത്തി ഭീഷണി മുഴക്കിയതായും ഇതിനൊടുവിലാണ് അക്രമസംഭവമെന്നും പരിക്കേറ്റവർ പറഞ്ഞു.

  വിനോദ് കുമാറിന് നേരെയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ധന്യക്ക് അടിയേറ്റത്. എല്ലിന് പൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.
  Published by:Naseeba TC
  First published:
  )}