• HOME
  • »
  • NEWS
  • »
  • kerala
  • »
  • Attack | തകരാര്‍ പരിഹരിക്കാന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറിയ ലൈന്‍മാനെ കല്ലെറിഞ്ഞ് വീഴ്ത്തി

Attack | തകരാര്‍ പരിഹരിക്കാന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറിയ ലൈന്‍മാനെ കല്ലെറിഞ്ഞ് വീഴ്ത്തി

കല്ലേറില്‍ പോസ്റ്റിലൂടെ ഊര്‍ന്നിറങ്ങിയ ലൈന്‍മാന്‍ നിലത്ത് വീണ് കൈക്കും പരിക്കേറ്റു.

  • Last Updated :
  • Share this:
    കൊടുങ്ങല്ലൂര്‍: വൈദ്യുതി പോസ്റ്റിന്(Electric Post) മുകളില്‍ തകരാറ് തീര്‍ക്കുകയായിരുന്ന ലൈന്‍മാനെ(Line man) കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു(Injured). കല്ലേറില്‍ തലക്ക് മുറിവേറ്റ് രക്തം വാര്‍ന്നു. പിന്നാലെ പോസ്റ്റിലൂടെതന്നെ ഊര്‍ന്നിറങ്ങിയ ലൈന്‍മാന്‍ നിലത്ത് വീണ് കൈക്കും പരിക്കേറ്റു.

    കെഎസ്ഇബി എസ് എന്‍ പുരം സെക്ഷനിലെ ലൈന്‍മാനായ ആലപ്പുഴ അമ്പലപ്പുഴ കാട്ടൂകാരന്‍ ഓമനക്കുട്ടനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ ഓമനക്കുട്ടന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

    ഭരതന്‍ എന്നയാള്‍ അസഭ്യം പറഞ്ഞ് ഓമനക്കുട്ടന് നേരെ കല്ലെറിഞ്ഞത്. അതേസമയം എസ്എന്‍ പുരം സെക്ഷന് കീഴിയില്‍ ജോലി ചെയ്യുന്ന സിഐടിയു യൂണിയന്‍ അംഗങ്ങളായ രണ്ട് പേരെ ബുധനാഴ്ച്ച ഒരു സംഘം കൈയ്യേറ്റം ചെയ്തിരുന്നു.

    Also Read-Theft Case | മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പണം വേണം; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

    Reckless driving | കുടുംബനാഥനായ യുവാവ് പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ ഇടിച്ച് മരിച്ചു;കുട്ടിയുടെ പിതാവിനെതിരെ കേസ്

    കോട്ടയം കറുകച്ചാലില്‍ പതിനാലുകാരി  ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് കുടുംബനാഥനായ യുവാവിന് ദാരുണാന്ത്യം.  പുളിയാംകുന്ന് മുണ്ടംകുന്നേല്‍ റാേഷന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉമ്പിടി വലിയപൊയ്കയില്‍ ജിനു എന്ന ആന്‍റണിക്കെതിരെ പോലീസ് കേസെടുത്തു. കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി 7.45നാണ് അപകടം നടന്നത്.

    ആന്‍റണിയുടെ പതിനാല് വയസുകാരിയായ മകള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ ബൈക്കിലെത്തിയ റോഷന്‍ തോമസിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പതിനൊന്നും മൂന്നും വയസുള്ള സഹോദരങ്ങള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Also Read-Fraudster| വിവാഹത്തിന് ബന്ധുക്കളായി ജൂനിയർ ആർട്ടിസ്റ്റുകൾ; തട്ടിപ്പ് വീരൻ 'ഗൂഗിൾ തേജാ ഭായ്' പിടിയിൽ

    പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ അപകടം സംഭവിക്കുകോയ ചെയ്താല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മുന്‍പ് വ്യക്തമാക്കിയിരുന്നു. കൗമാരക്കാരില്‍ ലൈസന്‍സ് പ്രായം എത്തുന്നതിന് മുന്‍പേ ഉള്ള വാഹനമൊടിക്കല്‍ വ്യാപകമായി അപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് പോലീസ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്.
    Published by:Jayesh Krishnan
    First published: