• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇർഫാൻ ഹബീബ് തെരുവ് ഗുണ്ട; കറുപ്പുടുത്തതിന് കേസെടുക്കുന്ന കേരളത്തിൽ തനിക്കെതിരേ നടന്ന ആക്രമണം കണ്ടില്ല'

'ഇർഫാൻ ഹബീബ് തെരുവ് ഗുണ്ട; കറുപ്പുടുത്തതിന് കേസെടുക്കുന്ന കേരളത്തിൽ തനിക്കെതിരേ നടന്ന ആക്രമണം കണ്ടില്ല'

തനിക്കെതിരെയുണ്ടായ ആക്രമണം ഡൽഹിയിൽ മുൻകൂട്ടി പ്ലാൻ ചെയ്തതാണ്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ചരിത്രകാരൻ ഇർഫാൻ ഹബീബിനെ തെരുവുഗുണ്ടയെന്ന് വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ‌. തനിക്കെതിരെ ചരിത്ര കോൺഗ്രസിൽ ഉണ്ടായത് ആസൂത്രിത നീക്കമാണ്. ആക്രമണത്തിനുള്ള ഗൂഢാലോചനയിൽ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും പങ്കാളിയായെന്നും ഗവർണർ.

    തനിക്കെതിരെയുണ്ടായ ആക്രമണം ഡൽഹിയിൽ മുൻകൂട്ടി പ്ലാൻ ചെയ്തതാണ്. കണ്ണൂർ വിസി വിളിച്ചിട്ടാണ് ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ പോയത്. ശാരീരിക ആക്രമണത്തിന് വരുന്നതാണോ ഒരു അക്കാദമിക്കിന്റെ പണി. ആക്രമണത്തെ കുറിച്ച് മൂന്ന് തവണ റിപ്പോർട്ട് തേടിയിട്ടും മറുപടി ലഭിച്ചില്ലെന്നും ഗവർണർ പറഞ്ഞു.

    Also Read- 'ഗവർണർക്കെതിരെ CPM നീങ്ങിയാൽ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകും'; കെ സുരേന്ദ്രൻ

    ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന്റ പേരിൽ പോലും കേരളത്തിൽ ആളുകളെ അറസ്റ്റ് ചെയ്യുന്നു. കറുത്ത ഡ്രസ്സിട്ടാൽ അറസ്റ്റ് ചെയ്യുന്നു. ഇതിനെല്ലാം രേഖകളുണ്ട്. എന്നാൽ ഗവർണർക്കെതിരെ ആക്രമണം നടന്നിട്ട് നടപടിയില്ല.

    Also Read- 'ഗവർണർ ആർഎസ്എസ് സേവകനായി; സ്ഥാനത്തിരിക്കാൻ യോഗ്യനല്ല'; ഇ പി ജയരാജന്‍

    വിസിയുടെ ക്രിമിനൽ മൈൻഡ് വ്യക്തമാക്കാനാണ് ഇപ്പോൾ ഇത് പറയുന്നത്. എന്നാൽ പരാതിക്കാരനാകാൻ ആഗ്രഹിക്കുന്നില്ല. പരാതി നൽകണമെങ്കിൽ മൂന്ന് വർഷം മുമ്പേ നൽകാമായിരുന്നു. കയ്യേറ്റത്തിന് ശ്രമിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ സർക്കാർ ഒരു നടപടിയും എടുത്തില്ല. ഗൂഢാലോചന നടന്നു എന്നതിന്‍റെ തെളിവാണ് സർക്കാരിന്‍റെ മൗനം.

    Also Read- 'കയ്യേറ്റം ചെയ്യാൻ ഗൂഢാലോചന നടത്തി'; കണ്ണൂർ വൈസ് ചാൻസലർക്കെതിരെ ഗവർണർ വീണ്ടും

    കേരളത്തിൽ എന്തും നടക്കുമെന്ന് ഇർഫാൻ ഹബീബിന് അറിയാം. ഭരണഘടനയ്ക്കും സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമായ ഒന്നി‌ലും ഒപ്പു വയ്ക്കില്ലെന്നും ഗവർണർ.
    Published by:Naseeba TC
    First published: