• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നേരെ കയ്യേറ്റം:ഒരാള്‍ക്ക് തേങ്ങ കൊണ്ട് ഇടിയേറ്റു

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നേരെ കയ്യേറ്റം:ഒരാള്‍ക്ക് തേങ്ങ കൊണ്ട് ഇടിയേറ്റു

  • Share this:
    സന്നിധാനം: ശബരിമലയിലും നിലയ്ക്കലും മാധ്യമങ്ങള്‍ക്കു നേരെ കയ്യേറ്റം. ഭക്തരുടെ പ്രതിഷേധങ്ങള്‍ക്കിടെ അമൃത ടി വി ക്യാമറാമാന്‍ ബിജുവിന് സന്നിധാനത്ത് വച്ച്  തേങ്ങ കൊണ്ട് ഇടിയേറ്റു. ഇടിയിൽ തലയ്ക്ക് പരിക്കേറ്റ ബിജു ആശുപത്രിയിൽ ചികിത്സയിലാണ്. നിലയ്ക്കലിൽ വച്ചാണ് മാതൃഭൂമി ക്യാമറാമാന് നേരെ കയ്യേറ്റ ശ്രമമുണ്ടായത്.

    സന്നിധാനത്ത് യുവതിയെത്തിയെന്ന വാര്‍ത്ത പരന്നതോടെയാണ് വലിയ നടപ്പന്തലില്‍ ഭക്തര്‍ പ്രതിഷേധവുമായെത്തിയത്. അന്‍പതില്‍ താഴെയാണ് പ്രായമെന്ന് സംശയിച്ച് സ്ത്രീയെ  നടപ്പന്തലില്‍ വളഞ്ഞവര്‍ ശരണം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു.

    'വിജിത്തേ, അച്ചൂ... മടങ്ങി വരൂ എല്ലാവരും പേടിച്ചിരിക്കുകയാണ്'

    ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റം. ന്യൂസ്18 ടീമിന് നേരെയുണ്ടായ അതിക്രമങ്ങളിൽ തമിഴ്നാട് സംഘത്തിന്റെ ക്യാമറയും കേരള ടീമിന്റെ ക്യാമറാ സ്റ്റാൻഡ് അടക്കമുള്ള ഉപകരണങ്ങളും തകർന്നു, കേരള സംഘത്തിലെ  ക്യാമറമാന്‍ വിനോദിന്റെയും റിപ്പോര്‍ട്ടര്‍ സജിത്തിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. പല മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

    പ്രതിഷേധക്കാർ ശരണം വിളികളുമായി ‌ മാധ്യമ പ്രവര്‍ത്തകരെ  വിടാതെ പിന്തുടര്‍ന്നതോടെ പലർക്കും അവിടെ നിന്ന് മാറി നിൽക്കേണ്ട അവസ്ഥയും ഉണ്ടായി.

    മടങ്ങിപ്പോകാമെന്ന് മലകയറാനെത്തിയ യുവതി; വഴങ്ങാതെ ഭർത്താവ്

    പിന്നീട് പ്രതിഷേധത്തിനിരയായ സ്ത്രീക്ക് അന്‍പത് വയസ് പിന്നിട്ടെന്ന് രേഖകള്‍ കാട്ടി വ്യക്തമായതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. തുടര്‍ന്ന് മറ്റു  സ്ത്രീകളോടൊപ്പം പോലീസ് സംരക്ഷണയില്‍ അയ്യപ്പദര്‍ശനം നടത്തി അവർ  മടങ്ങുകയായിരുന്നു. ഇതിനിടെ നിലയ്ക്കലിൽ ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസും എ എൻ രാധാകൃഷ്ണനും  വാഹനം കടത്തി വിടണമെന്നാവശ്യപ്പെട്ടത് പൊലീസ് തടഞ്ഞു. ഇത് വാക്കേറ്റത്തിന് ഇടയാക്കി. ഇവിടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് മാതൃഭൂമി ന്യൂസ് ക്യാമറമാന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്.

     

    First published: