നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുത്തൂറ്റ് ബ്രാഞ്ചിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്കെതിരെ ആക്രമണം; മുട്ടയെറിഞ്ഞു

  മുത്തൂറ്റ് ബ്രാഞ്ചിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്കെതിരെ ആക്രമണം; മുട്ടയെറിഞ്ഞു

  സിഐടിയു തൊഴിലാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് ജീവനക്കാർ ആരോപിച്ചു.

  News18

  News18

  • Share this:
   കോട്ടയം: മുത്തൂറ്റ് ബ്രാഞ്ചിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്കെതിരെ ആക്രമണം. ജീവനക്കാർക്കെതിരെ ഒരു സംഘം മുട്ടയെറിഞ്ഞു. കോട്ടയം ബേക്കർ ജംഗ്ഷൻ, ക്രൗൺ പ്ലാസ, ഇല്ലിക്കൽ ബ്രാഞ്ചുകളിലാണ് സംഭവം ഉണ്ടായത്. സിഐടിയു തൊഴിലാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് ജീവനക്കാർ ആരോപിച്ചു.

   കഴിഞ്ഞ ദിവസം തൊടുപുഴയിലും മുത്തൂറ്റ് ജീവനക്കാര്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. ബ്രാഞ്ച് തുറക്കാനെത്തിയ ജീവനക്കാരെ സിഐടിയു സംഘമാണ് മര്‍ദിച്ചത്. പരിക്കേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

   Also Read- 'സ്കൂളിൽ പോകൂ'; ജയിൽ ഉദ്യോഗസ്ഥരോട് ഋഷിരാജ് സിംഗ്

   ആഴ്ചകൾക്ക് മുൻപ് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോര്‍ജ് അലക്സാണ്ടറിനുനേരെയും ആക്രമണമുണ്ടായിരുന്നു. കാർ യാത്രക്കിടെ അക്രമി വഴിയില്‍ കിടന്ന വലിയ കല്ലെടുത്ത് കാറിനുമുകളിലേക്ക് എറിയുകയായിരുന്നു.
   First published:
   )}