നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗമന്ദിരത്തിനുനേരെ ആക്രമണം

  കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗമന്ദിരത്തിനുനേരെ ആക്രമണം

  • Last Updated :
  • Share this:
   കൊല്ലം: കൊട്ടാരക്കര വാളകത്ത് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. പൊലിക്കോട് ശ്രീ മഹാദേവർ വിലാസം കരയോഗത്തിന് നേരെയാണ് ആക്രമണം നടന്നത്. കരയോഗത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികൾ തകർത്തു. സംഭവത്തിൽ കരയോഗം ഭാരവാഹികൾ കൊട്ടാരക്കര പൊലീസിൽ പരാതി നല്കി.

   നേരത്തേ തിരുവനന്തപുരം നേമത്തും ആലപ്പുഴ ചെങ്ങന്നൂരിലും എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആലപ്പുഴയിലെ നൂറനാട്, കുടശിനാട് എൻഎസ്എസ് കരയോഗ മന്ദിരത്തിൽ കരിങ്കൊടി കെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു. നേമത്ത് കരയോഗമന്ദിരത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പേരിൽ റീത്തും വച്ചിരുന്നു. ഇവിടെ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്‍റെ ചില്ലുകൾ തകർത്തിരുന്നു. കൊടശിനാട് എൻഎസ്എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയർത്തി റീത്ത് വച്ചിരുന്നു.
   First published:
   )}