കണ്ണൂരിൽ പൊലീസിന് നേരെ കയ്യേറ്റം; എസ് ഐ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

പോലീസ് ഗതാഗത തടസ്സമുണ്ടാക്കി എന്ന പരാതി ഉന്നയിച്ച യുവാവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

News18 Malayalam | news18-malayalam
Updated: December 14, 2019, 9:56 PM IST
  • Share this:
കണ്ണൂരിൽ വളപട്ടണം പൊലീസിന് നേരെ കയ്യേറ്റം. ഉണ്ടായതിനെ തുടർന്ന് എസ് ഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അലവിൽ പണ്ണേരിമുക്കിൽ പൊതു സ്ഥലത്ത് പുകവലിച്ചതിന് പിഴ ഈടാക്കുന്നതിനിടയിലാണ് സംഭവം. വളപട്ടണം എസ് ഐ വിജേഷ്, എ എസ് ഐ രാജൻ, സിവിൽ പൊലീസ് ഓഫീസർ ഗോപാലകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു.

Also Read- ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി; വിവരമറിഞ്ഞ ഭാര്യ മകളെ കൊന്ന് ആത്മഹത്യ ചെയ്തു

സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിശോധനയ്ക്കെത്തിയ പൊലീസ് വാഹനം ഗതാഗതതടസ്സം ഉണ്ടാക്കിയത് ചോദ്യം ചെയ്തതാണെന്ന് സംഭവത്തിന് തുടക്കമായത്. ഗതാഗത തടസം ഒഴിവാക്കണം എന്ന ആവശ്യപ്പെട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ആരോപണമുണ്ട്.

 
Published by: Rajesh V
First published: December 14, 2019, 9:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading