തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. തൃശൂർ മുക്കാട്ടുകരയിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസിലെ പന്തലും ബാനറുമാണ് പുലർച്ചെ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. പോസ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്.
അക്രമത്തിന് പിന്നിൽ സി പി എം ആണെന്ന് ബിജെപി ആരോപിച്ചു. പരാജയഭീതി കാരണം സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.