യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷിനെ സസ്പെൻഡ് ചെയ്തു
പെരുങ്കടവിള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇടവനിക്കരെ ജയനാണ് ക്രൂരമർദനമേറ്റത്.

News18 Malayalam
- News18 Malayalam
- Last Updated: February 14, 2020, 12:14 PM IST
തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച ഡിസിസി ജനറൽ സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷിനെയാണ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.എ.ഷാനവാസ് ഖാനെ ചുമതലപ്പെടുത്തിയതായും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
പെരുങ്കടവിള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇടവനിക്കരെ ജയനാണ് ക്രൂരമർദനമേറ്റത്. ജയനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നിൽ കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം നടന്നത്. സുരേഷിന്റെ സഹോദരൻ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജയൻ വിജിലൻസിനടക്കം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്. Also Read- ഒടുവില്‍ നീതി; ഏഴ് കവര്‍ച്ചാക്കേസുകളില്‍ ഈ തമിഴ് തൊഴിലാളി കുറ്റക്കാരനല്ലെന്ന് കോടതി
പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരൻമാരും പല തവണ ജയനെ സമീപിച്ചിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ തയാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. മൂന്നാം തിയതി 11 മണിയോടെ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ സുരേഷും സുഹൃത്ത് രാജീവും ചേർന്ന് ബാറ്റുകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ബോധംകെട്ടുവീണ ജയനെ മാരായമുട്ടം സുരേഷ് ക്രൂരമായി മർദിക്കുന്നതും വീഡിയോയിൽ കാണാം.
പെരുങ്കടവിള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇടവനിക്കരെ ജയനാണ് ക്രൂരമർദനമേറ്റത്. ജയനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നിൽ കഴിഞ്ഞ മൂന്നാം തിയതിയാണ് സംഭവം നടന്നത്. സുരേഷിന്റെ സഹോദരൻ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജയൻ വിജിലൻസിനടക്കം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്.