• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു രൂപ ബാക്കി ചോദിച്ചതിന് കണ്ടക്ടറുടെ മര്‍ദ്ദനം; ദൃശ്യങ്ങൾ പുറത്ത്

ഒരു രൂപ ബാക്കി ചോദിച്ചതിന് കണ്ടക്ടറുടെ മര്‍ദ്ദനം; ദൃശ്യങ്ങൾ പുറത്ത്

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

  • Share this:
    തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു രൂപ ബാക്കി ചോദിച്ചതിന് കണ്ടക്ടര്‍ ബസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു. കല്ലമ്പലം സ്വദേശി ഷിറാസിനാണ് മര്‍ദ്ദനമേറ്റത്.

    ഒരു രൂപ ബാക്കി ചോദിച്ചതിന് യുവാവിനെ കണ്ടക്ടര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാവിനെ പൊലീസ് അന്വേഷിക്കുകയായിരുന്നു.

    ഷിറാസ് തന്നെയാണ് ആദ്യം തല്ലിയത് എന്ന് പറഞ്ഞ് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പേരൂര്‍ക്കട സ്റ്റേഷനിലെത്താന്‍ ഷിറാസിനോട് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചു വരുകയാണ്.‌

    സൈക്കിളില്‍നിന്ന് വീണതിന് വീട്ടില്‍നിന്ന് ശിക്ഷ ലഭിക്കാതിരിക്കാന്‍ അയല്‍ക്കാരന്‍ തള്ളിയിട്ടെന്ന വ്യാജപരാതിയുമായി കുട്ടി

    സൈക്കിളില്‍(Cycle) നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍നിന്ന് ശിക്ഷ ലഭിക്കാതിരിക്കാന്‍ അയല്‍ക്കാരനെതിരെ വ്യാജപരാതി(Fake Complaint) നല്‍കി കുട്ടി. സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ അയല്‍വാസി തള്ളിത്താഴെയിട്ട് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നായിരുന്നു പരാതി. പരാതിയുട അിസ്ഥാനത്തില്‍ കോമ്പയാര്‍ പുളിക്കപ്പറമ്പില്‍ സന്തോഷിനെതിരെ പൊലീസ്(Police) കേസെടുത്തിരുന്നു.

    വ്യാജ പരാതിയില്‍ സന്തോഷിനെതിരേ നെടുങ്കണ്ടം പൊലീസ് എടുത്ത കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കാട്ടി കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്ന് നെടുങ്കണ്ടം സി.ഐ. ബി.എസ് ബിനു പറഞ്ഞു. സൈക്കിളില്‍നിന്ന് വീണ് പരിക്ക് പറ്റിയതിന് വീട്ടില്‍നിന്ന് ശിക്ഷ ലഭിക്കാതിരിക്കാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണിതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചു.

    Also Read-Food Poison | തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; മീനില്‍ പുഴുവിനെ കണ്ടെത്തി; നാലുപേര്‍ ആശുപത്രിയില്‍

    കുട്ടിയുടെ പരാതി വ്യാജമാണെന്ന് പൊലീസിന് തുടക്കത്തിലേ സംശയം ഉണ്ടായിരുന്നു. എന്നാല്‍ കുട്ടി മൊഴിയില്‍ ഉറച്ചുനിന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു. വീട്ടിലെത്തി മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ്, എല്ലാം കുട്ടി ഉണ്ടാക്കിയ കഥയാണെന്ന് വെളിപ്പെടുത്തിയത്.

    പരാതി നല്‍കാനായി ഒപ്പമെത്തിയ നാട്ടുകാര്‍ക്കൊപ്പം കുട്ടിയും മാതാപിതാക്കളും ശനിയാഴ്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിക്കുകയായിരുന്നു. ഇതോടെ ആരോപണ വിധേയനായിരുന്ന കോമ്പയാര്‍ പുളിക്കപ്പറമ്പില്‍ സന്തോഷ് നിരപരാധിയാണെന്ന് തെളിഞ്ഞു.
    Published by:Jayashankar Av
    First published: