• HOME
  • »
  • NEWS
  • »
  • kerala
  • »
  • നടൻ ജോജു ജോർജിനെതിരായ ആക്രമണം; കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

നടൻ ജോജു ജോർജിനെതിരായ ആക്രമണം; കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കേസ് തുടരാൻ താൽപര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

  • Last Updated :
  • Share this:
    കൊച്ചി: നടൻ ജോജു ജോർജ് നൽകിയ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കേസ് തുടരാൻ താൽപര്യമില്ലന്നും കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി ജോജു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. വ്യക്തിപരമായ പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

    അതേസമയം, ജോ‍ജുവിനെ ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

    ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനിടയിലാണ് ജോജു ജോർജുമായി  സംഘർഷം ഉണ്ടായത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.
    Also read: കോട്ടയത്ത് എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ അവധി ഇല്ല ; പ്രചരിക്കുന്നത് വ്യാജ അറിയിപ്പെന്ന് ജില്ലാ കളക്ടര്‍

    പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയെ ഉള്‍പ്പെടെ നടന്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചെന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.
    Also read: 'കാക്കി പൊലീസിന് മാത്രമാക്കണം'; മറ്റ് സേനാ വിഭാഗങ്ങളുടെ യൂണിഫോം മാറ്റണമെന്ന് DGP

    ജോജു മദ്യപിച്ചിരുന്നെന്നും സമരം മനഃപൂര്‍വം അലങ്കോലപ്പെടുത്താനാണ് നടന്‍ ശ്രമിച്ചതെന്നും പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ജോജുവിനെ മരട് സ്റ്റേഷനിലേക്ക് പൊലീസ് കൊണ്ട്‌പോയി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ജോജു മദ്യപിച്ചിട്ടില്ലെന്നായിരുന്നു പരിശോധന ഫലം.

    ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കം എട്ട് പേരെയാണ് പോലീസ് പ്രതി ചേർത്തിരുന്നത്.
    Published by:Naseeba TC
    First published: