പാലക്കാട്: എംബി രാജേഷിന്റെ ഷൊര്‍ണൂര്‍ കയിലിയാട് വീടിന് നേരെ പടക്കമെറിഞ്ഞു. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഇന്നലെ ലോക്സഭാ തെരഞ്ഞെടുപ്പ ഫലം പ്രഖ്യാപിച്ചപ്പോള്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാജേഷിന് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
Also Read: ആരിഫിനെ വിജയിപ്പിച്ചത് ഈഴവ വോട്ടുകൾ; ഇടതുപക്ഷം തെറ്റുതിരുത്തി മുന്നോട്ട് പോകണമെന്നും വെള്ളാപ്പള്ളികോണ്ഗ്രസിലെ വി കെ ശ്രീകണ്ഠന് 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എംബി രാജേഷിനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയായിരുന്നു രാജേഷ് പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ആദ്യ രണ്ടു തവണയും ജയം രാജേഷിനൊപ്പമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.