നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എൻ.എസ്.എസ് കരയോഗം ഓഫീസിൽ വീണ്ടും റീത്ത്

  എൻ.എസ്.എസ് കരയോഗം ഓഫീസിൽ വീണ്ടും റീത്ത്

  • Last Updated :
  • Share this:
   ആലപ്പുഴ: നായർ സർവീസ് സൊസൈറ്റിയുടെ കരയോഗം ഓഫീസിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർക്ക് അനുശോചനം എന്ന് രേഖപ്പെടുത്തി വീണ്ടും റീത്ത് വച്ചു. ആലപ്പുഴ നൂറനാട്  കുടശ്ശനാട് കരയോഗം ഓഫീസിന് മുന്നിലാണ് റീത്ത് വച്ചത്.   ഓഫീസിന് മുന്നിലെ കൊടിമരത്തിലും എൻ.എസ്.എസ് ഹൈസ്കൂളിലെ കൊടിമരത്തിലും കരിങ്കൊടി ഉയർത്തിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാണ് പിന്നിലെന്ന് എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ പ്രതികരിച്ചു.  ഇതു സംബന്ധിച്ച് എൻ എസ് എസ് നേതൃത്വം നൂറനാട് പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കുടശ്ശനാട്ടിലെ സംഭവത്തിൽ എൻ എസ് എസ് ഇന്ന് പ്രതിഷേധയോഗം വിളിച്ചിട്ടുണ്ട്.   അടുത്തിടെ കോട്ടയത്തും തിരുവനന്തപുരത്തും എൻ എസ് ഓഫീസുകൾക്ക് നേരെ ആക്രമമുണ്ടായിരുന്നു. സ്ത്രീപ്രവേശന വിഷയത്തിൽ എൻ.എസ്.എസ് പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് അഞ്ചോളം ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായത്. ഏറ്റവും ഒടുവിലായി തിരുവനന്തപുരം നേമം മേലാംകോടുള്ള കരയോഗ മന്ദിരത്തിന് നേർക്കും ആക്രമണം നടന്നിരുന്നു.

   ഓഫീസ് അക്രമിച്ചതിന് ശേഷം ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ പേരിൽ ഇവിടെയും റീത്ത് വച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
   First published:
   )}