• HOME
  • »
  • NEWS
  • »
  • kerala
  • »
  • കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം: കുറ്റക്കാര്‍ക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് അമിത് ഷാ

കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം: കുറ്റക്കാര്‍ക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് അമിത് ഷാ

സംഭവത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ബിജെപി കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Amit Shah

Amit Shah

  • Share this:
കോട്ടയം: ട്രെയിനില്‍ വെച്ച് കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. തക്കതായ നടപടി തന്നെ സ്വീകരിക്കും. കാഞ്ഞിരപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രാചരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കന്യാസ്ത്രീകളെ ആക്രമിച്ചവരെ എത്രയും പെട്ടന്ന് കണ്ടെത്തും. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങി കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ബിജെപി കേരള ഘടകം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Also Read- 'വിരട്ടാന്‍ നോക്കണ്ട, ഞങ്ങളിപ്പോഴും സമദൂരത്തിൽ'; മുഖ്യമന്ത്രിക്ക് മറുപടിയുമായി ജി. സുകുമാരന്‍ നായർ

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തില്‍ എത്തിയ അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് കത്ത് നേരിട്ട് നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ജോര്‍ജ് കുര്യന്‍ കത്തയച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 19നാണ് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്ന്യാസാർഥികളെയും  ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Also Read- 'ശബരിമലയിൽ സിപിഎം ഗുരുതര തെറ്റ് ചെയ്തു; വിശ്വാസികളെ അതിക്രൂരമായി നേരിട്ടു': അമിത് ഷാ

ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പൊലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പൊലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്.

Also Read- തൃപ്പൂണിത്തുറയെ ഇളക്കി മറിച്ച് അമിത് ഷായുടെ റോഡ് ഷോ; പൊരിവെയിലത്തും കാത്തുനിന്നത് ആയിരക്കണക്കിന് പ്രവർത്തകര്‍

രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്‍റെയും പോലീസിന്‍റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read- 'കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടും; രണ്ടിടത്ത് സ്ഥാനാർഥിയില്ലാത്തത് ചെറുതായി ബാധിക്കും': അമിത് ഷാ

Key Words: Amit Shah, Attacks on Nuns, Amit Shah in Kerala, Pinarayi Vijayan, Kerala Assembly Election 2021, BJP Road Show
Published by:Rajesh V
First published: