HOME » NEWS » Kerala » ATTACK ON NUNS CM SENDS LETTER TO HOME MINISTER AMIT SHAH URGING STERN ACTION

കന്യാസ്​ത്രീകള്‍ക്കെതിരായ ആക്രമണം: കര്‍ശന നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആഭ്യന്തരമന്ത്രി അമിത്​ ഷായ്​ക്ക്​ കത്തയച്ച് മുഖ്യമന്ത്രി

ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്.

News18 Malayalam | news18-malayalam
Updated: March 24, 2021, 8:17 PM IST
കന്യാസ്​ത്രീകള്‍ക്കെതിരായ ആക്രമണം: കര്‍ശന നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആഭ്യന്തരമന്ത്രി അമിത്​ ഷായ്​ക്ക്​ കത്തയച്ച് മുഖ്യമന്ത്രി
ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്.
  • Share this:
തിരുവനന്തപുരം : ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മലയാളി കന്യാസ്​ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത്​ ഷായ്​ക്ക്​ മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കന്യാസ്​ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന്​ കത്തില്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്​ബുക്ക്​ ​പോസ്റ്റിലൂടെയാണ്​ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പിണറായി വിജയന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച്‌ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.
ബജ്റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്.

രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്ബര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്‍റെയും ഝാന്‍സി പോലീസിന്‍റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും ആവശ്യപ്പെട്ടു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ട്രെ​യി​ന്‍ യാ​ത്രക്കിടെ കന്യാസ്‌ത്രീകള്‍ക്കുനേരെ നടന്ന ബ​ജ്‌രംഗ്‌ദള്‍ ആ​ക്ര​മ​ണം സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന്‌ തെളിവാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്‌. ആക്രമണത്തില്‍ സെക്രട്ടറിയേറ്റ്​ ശക്തമായി പ്രതിഷേധിച്ചു. ആര്‍.എസ്‌.എസ്‌ നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണത്തിനു കീഴില്‍ രാജ്യത്തിന്‍റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന്‌ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ്‌ ഈ സംഭവമെന്ന് പത്രകുറിപ്പിൽ സിപിഎം വ്യക്തമാക്കി.

ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളി​ല്‍നിന്ന്‌ രക്ഷപ്പെട്ട്‌ സംസ്ഥാനം വിടാന്‍ കന്യാസ്‌ത്രീകള്‍ക്ക് സഭാവസ്‌ത്രംപോലും ഒഴിവാക്കേണ്ടിവന്നത്‌ സംഘപരിവാര്‍ നടപ്പാക്കുന്ന താലിബാനിസത്തിന്‌ തെളിവാണ്‌. എത്രത്തോളം ക്രൂരമായാണ്‌ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതെന്ന്‌ ഈ സംഭവം വെളിവാക്കുന്നു. തി​രു​ഹൃദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തിന്‍റെ ഡ​ല്‍​ഹി പ്രൊ​വി​ന്‍​സി​ലെ നാ​ല് കന്യാസ്‌ത്രീകള്‍ക്ക്നേരെയാണ് ആക്രമണമുണ്ടായത്. ഒഡിഷക്കാരായ ര​ണ്ടു യു​വകന്യാസ്‌ത്രീകളെ വീ​ട്ടി​ലെ​ത്തി​ക്കാ​നാണ് മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മ​റ്റുര​ണ്ടുപേര്‍ കൂ​ടെ പോ​യ​ത്.

മ​തം​മാ​റ്റാ​ന്‍ പെണ്‍കുട്ടികളെ കൊ​ണ്ടുപോ​കു​ന്നതായി ആ​രോ​പി​ച്ച്‌ ബഹളമുണ്ടാക്കിയ ബജ്‌രംഗ്‌ദള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഝാ​ന്‍​സിയി​ല്‍ എ​ത്തി​യ​പ്പോ​ള്‍ കന്യാസ്‌ത്രീകളെ ബ​ലം​പ്ര​യോ​ഗി​ച്ച്‌ പു​റ​ത്തി​റ​ക്കി പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളെ​ല്ലാം കാ​ണിച്ചിട്ടും പൊ​ലീ​സും മോ​ശ​മാ​യാണ്‌ പെ​രു​മാറിയത്‌. ഡല്‍ഹിയില്‍നിന്ന്‌ അഭിഭാഷകര്‍ ഉ​ന്ന​ത പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ടശേഷം പാതിരാത്രിയോടെയാണ്‌ കന്യാസ്‌ത്രീകളെ മോചിപ്പിക്കാനായതെന്നും സിപിഎം വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശ്‌ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെയുള്ള ആക്രമണം അനുദിനം വര്‍ധിച്ചുവരികയാണ്‌. നിയമവാഴ്‌ച ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട പൊലീസ്‌ സംവിധാനം മിക്കപ്പോഴും അക്രമികള്‍ക്ക്‌ ഒത്താശ ചെയ്യുന്നു. ഗുജറാത്ത്‌ വംശഹത്യ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ്‌. പുരോഹിതനായ ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്‍റെ രണ്ടു മക്കളെയും അക്രമികള്‍ ചുട്ടുകൊന്ന സംഭവം ഇന്നും നടുക്കുന്ന ഓര്‍മയാണ്‌. ഒഡിഷയിലെ കാന്ധമലില്‍ ഉള്‍പ്പെടെ ക്രൈസ്‌തവ വിശ്വാസികള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടന്ന ആക്രമണപരമ്ബര രാജ്യത്തെ ഞെട്ടിച്ചു. ഒരിടത്തും രക്ഷയില്ലാതെ ഓടിത്തളര്‍ന്ന ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ അന്ന്‌ സി.പി. എമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ അഭയമൊരുക്കിയിരുന്നുവെന്നും പത്രകുറിപ്പിൽ പറയുന്നു.
Published by: Anuraj GR
First published: March 24, 2021, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories