• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹർത്താൽ ദിനത്തിലെ ആക്രമണം; കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും റെയ്ഡ്

ഹർത്താൽ ദിനത്തിലെ ആക്രമണം; കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും റെയ്ഡ്

കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്

  • Share this:
കണ്ണൂർ: ഹർത്താൽ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും പോലീസ് റെയ്ഡ്. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കെടുത്ത സംഘടനയുടെ പ്രാദേശിക നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായായിരുന്നു പരിശോധന. ഇവർ ചിലർ ഒളിവിൽ പോയതായി പോലീസിന് വ്യക്തമായി. കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

പാലോട്ടുപള്ളി, നടുവനാട് , പത്തൊൻപതാം മൈൽ എന്നിവിടങ്ങളിലെ കടകളിലും വീടുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. ഹർത്താൽ ദിനത്തിൽ നടന്ന അക്രമ സംഭവത്തിൽ അറസ്റ്റിലായ നടുവനാട് സ്വദേശി സഹദ് ജോലി ചെയ്തിരുന്ന പാലോട്ട്പള്ളിയിലെ ഫർണിച്ചർ സ്ഥാപനനത്തിൽ പരിശോധന നടത്തി.

Also Read- 'അരിയും മലരും കുന്തിരിക്കവും കരുതാൻ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ല; ഏത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്?' കുഞ്ഞാലിക്കുട്ടി

ഇന്നലെ ജില്ലയിൽ പോലീസ് വ്യാപകമായി റൈഡ് നടത്തിയിരുന്നു . 14 സ്വകാര്യ സ്ഥാപനങ്ങളിൽ ആണ് ഇന്നലെ പരിശോധന നടത്തിയത്. ലാപ്ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.

Also Read- പ്രമുഖരെ വധിക്കാൻ പിഎഫ്ഐ ഗൂഢാലോചന; ഹിറ്റ്ലിസ്റ്റ് പുറത്തുവിടില്ലെന്ന് NIA

മട്ടന്നൂർ, വളപട്ടണം, ചക്കരക്കല്ല് , പാപ്പിനിശ്ശേരി, പടന്നപ്പാലം, പ്രഭാത ജംഗ്ഷൻ , കീരിയാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നത്.
Published by:Naseeba TC
First published: