HOME » NEWS » Kerala » ATTACK ON THE HOUSE OF UDF CANDIDATE ARITHA BABU IN KAYAMKULAM

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന് പരാതി; ഒരാള്‍ കസ്റ്റഡിയില്‍

അറസ്റ്റിലായ ആൾ സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

News18 Malayalam | news18-malayalam
Updated: March 31, 2021, 8:23 PM IST
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന് പരാതി; ഒരാള്‍ കസ്റ്റഡിയില്‍
aritha babu
  • Share this:
കായംകുളം: യു.ഡി.എഫ് സ്ഥാനാർഥി അരിതാ ബാബുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതായി പരാതി. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആൾ മൂന്ന് ജനൽ ചില്ലുകൾ തകർത്തെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ബാനര്‍ജി സലീം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ ആൾ സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍ സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രതികരിച്ചു. ബാനര്‍ജി സലീമിന്റെ ഫേസ്ബുക്കില്‍ അരിത ബാബുവിന്റെ വീട്ടില്‍ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യവും പങ്കുവെച്ചിട്ടുണ്ട്. ഇയാള്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Also Read ആരാണ് യഥാര്‍ത്ഥ ഹീറോ? രമേശ് ചെന്നിത്തലയെന്ന് ജോയ് മാത്യു

നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കായംകുളം. സിറ്റിംഗ് എംഎൽഎ പ്രതിഭയാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

കോൺഗ്രസിലെ ശരിക്കും ബേബി അരിതാ ബാബു അല്ല; 'കുഞ്ഞൻ' മത്സരിക്കുന്നത് കോഴിക്കോട്



തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടിക കഴിഞ്ഞദിവസം കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. കായംകുളത്തെ സ്ഥാനാർഥിയായി അരിതാ ബാബുവിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അരിതാ ബാബുവിനെ വിശേഷിപ്പിച്ചത്. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥികളിലെ ഒറിജിനൽ ബേബി അരിതാ ബാബുവല്ല. അത് കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ആണ്.

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നുമാണ് അഭിജിത്ത് ജനവിധി തേടുന്നത്. അഭിജിത്തിനും അരിതാ ബാബുവിനും 26 വയസാണ് പ്രായം. എന്നാൽ, അരിതയേക്കാൾ ഒന്നരമാസം ഇളയതാണ് അഭിജിത്ത്. 26 വയസും എട്ടു മാസവുമാണ് അഭിജിത്തിന്റെ പ്രായം. 1994 ജൂലൈ 19നാണ് അഭിജിത്തിന്റെ ജന്മദിനം. 1994 ജൂൺ 30നാണ് അരിതയുടെ ജന്മദിനം.
മദ്യപിച്ചപ്പോൾ ഒരു തോന്നൽ; പാചകവാതകം തുറന്നുവിട്ട് വീടിന് തീയിട്ടു; യുവാവിന് നല്ല നടപ്പുമായി നാട്ടുകൂട്ടം

ജില്ലാ പഞ്ചായത്തിൽ കൃഷ്ണപുരം ഡിവിഷനിൽ നിന്ന് മത്സരിക്കുമ്പോൾ അരിതയ്ക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. ആ തെരഞ്ഞെടുപ്പിൽ അരിത വിജയിക്കുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പുന്നപ്ര ഡിവിഷനിൽ നിന്നും നാമനിർദ്ദേശ പത്രിക നൽകിയിരുന്നുവെങ്കിലും നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മത്സരത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

എന്നാൽ, പത്രിക പിൻവലിക്കാൻ കഴിഞ്ഞിരുന്നില്ല. പത്രിക പിൻവലിക്കുന്നതിന്റെ അവസാന തിയതി എത്താൻ വൈകിയതിനാൽ സ്ഥാനാർഥിയായി അരിതയുമുണ്ടായിരുന്നു.

കെ എസ് യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള തുക നൽകുമെന്ന് നടൻ സലിം കുമാർ വ്യക്തമാക്കിയിട്ടുണ്ട്. സലിം കുമാർ ഇക്കാര്യം വ്യക്തമാക്കിയതായി ഹൈബി ഈഡൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.




Published by: Aneesh Anirudhan
First published: March 31, 2021, 8:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories