HOME » NEWS » Kerala » ATTACK ON WAYANAD NDA CANDIDATE THUSHAR VELLAPALLI ROAD

തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്കുനേരെ ആക്രമണം; 12 പേര്‍ക്ക് പരിക്ക്; കാളികാവില്‍ സുരക്ഷ ശക്തമാക്കി

ഇന്നലെ രാത്രി ഏഴരയോടെയാണ് റോഡ്‌ഷേയ്ക്കുനേരെ കാളികാവ് പൂങ്ങോട് ആക്രമണമുണ്ടായത്

news18
Updated: April 20, 2019, 9:19 AM IST
തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്കുനേരെ ആക്രമണം; 12 പേര്‍ക്ക് പരിക്ക്; കാളികാവില്‍ സുരക്ഷ ശക്തമാക്കി
road show attack
  • News18
  • Last Updated: April 20, 2019, 9:19 AM IST
  • Share this:
കാളികാവ്: വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്കുനേരെ മലപ്പുറം കാലികാവില്‍ ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെയാണ് റോഡ്‌ഷേയ്ക്കുനേരെ കാളികാവ് പൂങ്ങോട് ആക്രമണമുണ്ടായത്. സംഭവത്തില്‍ 12 എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കാളികാവിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പൂങ്ങോട് അങ്ങാടിക്ക് സമീപത്തെ വിവാഹവീടിന് മുന്നില്‍ റോഡ് ഷോ എത്തിയതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. വിവാഹച്ചടങ്ങിനെത്തിയ ആളുകള്‍ക്കിടയിലൂടെ റോഡ് ഷോയിലെ പ്രവര്‍ത്തകന്‍ അപമര്യാദയായി വാഹനമോടിച്ചു എന്നാരോപിച്ചാണ് അക്രമണമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഒരുവിഭാഗം ആളുകള്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

Also Read: മരക്കുറ്റിയിലിടിച്ച് തോണി തകര്‍ന്നു; സഹായം അഭ്യര്‍ഥിച്ച് ബിജെപി സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്ണനും സംഘവും

പരുക്കേറ്റ എന്‍ഡിഎ പ്രവര്‍ത്തകരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി വണ്ടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സുനില്‍ ബോസിന് അക്രമത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രണവ്, ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക് ശ്രീരാം, ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ശിജില്‍, മുരളി, ശിബിന്‍, അനന്ത കൃഷ്ണന്‍ തുടങ്ങി 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തെ തുടര്‍ന്ന് പൂങ്ങോട് കാളികാവ് മേഖലയില്‍ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പിഎ ശിവദാസന്റെ നേതൃത്വത്തില്‍ മൊഴിയെടുക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് അഞ്ചു മണിയ്ക്ക് ചോക്കാട് കല്ലാമൂലയിലും തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയ്ക്ക് തടസ്സം നേരിട്ടിരുന്നു. കല്ലാമൂലയില്‍ യുഡിഎഫ് പൊതുയോഗം നടക്കുന്നതിനിടയിലൂടെ റോഡ് ഷോ പോകുമ്പോള്‍ ബഹളമുണ്ടായതിനെത്തുടര്‍ന്നാണിത്.

First published: April 20, 2019, 9:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories