Attack On YouTuber | 'തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതെന്തിന്?' ഭാഗ്യ ലക്ഷമിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

സമൂഹ്യ മാറ്റത്തിനാണെങ്കില്‍ ജയിലില്‍ പോകാന്‍ എന്തിന് മടിക്കുന്നെന്നും കോടതി ചോദിച്ചു.

News18 Malayalam | news18-malayalam
Updated: October 30, 2020, 5:37 PM IST
Attack On YouTuber | 'തെറ്റ് ചെയ്തിട്ടില്ലെങ്കിൽ  മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതെന്തിന്?' ഭാഗ്യ ലക്ഷമിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
News18 Malayalam
  • Share this:
കൊച്ചി: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ  ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈകോടതി വിധി പറയാനായി ഹൈക്കോടതി മാറ്റി. ഭാഗ്യലക്ഷമിക്കും സംഘത്തിനും മോഷണ ലക്ഷ്യം കൂടിയുണ്ടായിരുന്നെന്ന് വിജയ് പി നായര്‍കോടതിയില്‍ വാദിച്ചു. വിജയ് എഴുത്തുകാരനാണെന്നും അദ്ദേഹത്തിന്റെ മുറിയില്‍ ഇരുന്ന മഴിയാണ് അയാൾക്കെതിരെ ഉപയോഗിച്ചതെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ വാദിച്ചു.

നിയമം കൈലെടുക്കുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു. വിജയ് പി നായര്‍ വിളിച്ചിട്ടാണ് പോയതെന്നതിന് എന്താണ് തെളിവുള്ളതെന്ന് കോടതി ആരാഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി ഫേസ്ബുക്കിൽ നൽകിയതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നും കോടതി ചോദിച്ചു.

Also Read സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചവരെ വീണ്ടും അപമാനിക്കരുത്; ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരായ വകുപ്പുകൾ പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് അഭ്യർത്ഥന

അതേസമയം തെറ്റ് ചെയ്തിട്ടില്ലെന്നും ശരിയാണ് ചെയ്തതെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാദം. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതെന്ന മറു ചോദ്യം കോടതിയും ഉന്നയിച്ചു. സമൂഹ്യ മാറ്റത്തിനാണെങ്കില്‍ ജയിലില്‍ പോകാന്‍ എന്തിന് മടിക്കുന്നെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് ഭാഗ്യലക്ഷമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്.

യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാൺ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നൽകിയത്.  മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Published by: Aneesh Anirudhan
First published: October 30, 2020, 5:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading