നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അട്ടപ്പാടി മധു കേസ് പ്രതി CPM ബ്രാഞ്ച് സെക്രട്ടറി; വിവാദമായപ്പോൾ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്ത് തലയൂരി

  അട്ടപ്പാടി മധു കേസ് പ്രതി CPM ബ്രാഞ്ച് സെക്രട്ടറി; വിവാദമായപ്പോൾ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്ത് തലയൂരി

  2018 ഫെബ്രുവരി 22നാണ്  അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടമർദ്ദനത്തിലൂടെ കൊലപ്പെടുത്തുന്നത്.

  Attappady_madhu_Murder

  Attappady_madhu_Murder

  • Share this:
  പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ സി പി  എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ തിരഞ്ഞെടുത്തത്. സംഭവം വിവാദമായതോടെ വീണ്ടും യോഗം വിളിച്ച് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ഹരീഷിനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.

  ഇന്ന് ചേർന്ന മുക്കാലി ബ്രാഞ്ച് സമ്മേളനത്തിലാണ് മധു കേസ് പ്രതി ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കരുതെന്ന് ഏരിയാ - ലോക്കൽ നേതൃത്വങ്ങൾ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ വെല്ലുവിളിച്ചാണ് ബ്രാഞ്ച് സമ്മേളനത്തിൽ ഷംസുദ്ദീനെ പാർടി അംഗങ്ങൾ സെക്രട്ടറിയാക്കിയത്. സംഭവം വിവാദമായതോടെ വീണ്ടും ബ്രാഞ്ച് യോഗം വിളിച്ച് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഏരിയാ നേതൃത്വത്തിൻ്റെ നിർദ്ദേശം അവഗണിച്ചതിന് കൂടുതൽ നടപടിയുണ്ടാകുമെന്ന് അട്ടപ്പാടി  ഏരിയാ സെക്രട്ടറി സി പി ബാബു പറഞ്ഞു.

  2018 ഫെബ്രുവരി 22നാണ്  അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടമർദ്ദനത്തിലൂടെ കൊലപ്പെടുത്തുന്നത്. കാട്ടിൽ നിന്നും പിടികൂടിയ മധുവിനെ കൈകൾ  കെട്ടിയാണ് മർദ്ദിച്ചത്.

  സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖർ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് ഉൾപ്പടെ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു.
  കേസിൽ തൊണ്ണൂറ് ദിവസത്തിനകം പൊലീസ് കുറ്റപ്പത്രം സമർപ്പിച്ചെങ്കിലും ഇതുവരെയും വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല.

  കേസിൽ 16 പ്രതികളാണുള്ളത്. മുക്കാലി സ്വദേശികളായ ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, നജീബ്,  ജൈജുമോൻ,  അബ്ദുൾ കരീം,  സജീവ്,  സതീഷ്,  ഹരീഷ്, ബിജു,  മുനീർ എന്നിവരാണ് പ്രതികൾ. റിമാൻ്റിൽ കഴിഞ്ഞിരുന്ന പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. നേതൃത്വത്തിൻ്റെ എതിർപ്പ് മറികടന്ന് മധുകേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് സിപിഎമ്മിനുള്ളിൽ വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.

  വാക്സിനെടുത്ത് മടങ്ങിയ യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  കൊച്ചി: വാക്‌സിനെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്ബില്‍ വീട്ടില്‍ ലുക്കുമാന്‍ (36) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്ന് വാക്‌സിനെടുത്ത് വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. ഇയാൾ യുവതിയുടെ രഹസ്യഭാഗങ്ങളിൽ മനപൂർവ്വം സ്പർശിച്ചതായാണ് പരാതി. യുവതി ബഹളം വെച്ചെങ്കിലും ദേശം സ്റ്റോപ്പിൽ ഇറങ്ങിയ ലുക്കുമാൻ അതിവേഗം ടാക്സിയിൽ കയറി പോകുകയുമായിരുന്നു.

  Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

  യുവതിയുടെ പരാതിയെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി, പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചു. നെടുമ്പാശേരി വിമാനത്താവള ഭാഗത്തേക്കാണ് ലുക്കുമാൻ കയറിയ ടാക്സി കാർ പോയത്. തുടർന്ന് ഈ ഭാഗത്തേക്ക് പോയ ടാക്സി കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

  ആലുവ മാര്‍ക്കറ്റിലേക്ക് പോത്ത് സപ്ലൈ ചെയ്യുന്നയാളാണ് ലുക്കുമാനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ആലുവ മാർക്കറ്റിലെത്തി പൊലീസ് വിദഗ്ദ്ധമായി ലുക്കുമാനെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് ഇയാൾ ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എസ്‌ഐമാരായ സന്തോഷ് കുമാര്‍, ആര്‍. വിനോദ്, എഎസ്‌ഐ ബിനോജ് ഗോപാലകൃഷ്ണന്‍, സി.പി.ഒ മാഹിന്‍ ഷാ അബൂബക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.
  Published by:Anuraj GR
  First published: