അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ (Attappady Madhu Murder Case) പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം രംഗത്ത്.ഫലപ്രദമായ രീതിയിൽ കേസ് വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന് കാട്ടി മധുവിന്റെ അമ്മയും സഹോദരിയുമാണ് മണ്ണാർക്കാട് കോടതിയിൽ ഹർജി നൽകിയത്.
സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാൻ അധികാരമില്ലെന്ന് കാട്ടി കോടതി ഹർജി തള്ളി. പുതിയ പ്രോസിക്യൂട്ടർ വരുന്നത് വരെ വിചാരണ നടപടികൾ നിർത്തിവയ്ക്കണം. നിലവിലെ പബ്ലിക് പ്രോസിക്യൂട്ടർ ആർ.രാജേന്ദ്രനെ മാറ്റി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് മേനോന് ചുമതല നൽകണം. തുടങ്ങിയ ആവശ്യങ്ങളാണ് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിൽ രേഖാമൂലം നൽകിയ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
രണ്ട് പ്രധാന സാക്ഷികളുടെ കൂറുമാറ്റത്തിനൊപ്പം കൃത്യമായ തെളിവുകൾ കോടതിയെ വേണ്ട രീതിയിൽ ധരിപ്പിക്കാൻ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നുമാണ് പ്രധാന വിമർശനം.
ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ കഴുത്തുഞെരിച്ചു കൊന്ന പിതാവ് അറസ്റ്റിൽ
ദളിത് യുവാവിനെ പ്രണയിച്ചതിന് 17 വയസുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്നു. കർണാടകയിലെ (Karnataka) മൈസൂരുവിലെ (Mysuru) പെരിയപട്ടണത്തായിരുന്നു (Periyapatna) സംഭവം. രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് സുരേഷിനെ പൊലീസ് അറസ്റ്റ് (arrest) ചെയ്തു.
കര്‍ണാടകയിലെ പെരിയപട്ടണ താലൂക്കിലെ കഗ്ഗുണ്ടി ഗ്രാമ നിവാസികളായിരുന്ന പെൺകുട്ടിയുടെ കുടുംബം വൊക്കലിഗ വിഭാഗത്തിൽ പെട്ടവരായിരുന്നു. സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദളിത് യുവാവുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. പ്രണയബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
Also Read- വികലാംഗയായ 63 കാരിയെ പീഡിപ്പിച്ചയാൾക്ക് 17 വര്‍ഷം തടവും 35,000 രൂപ പിഴയുംപരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ, താന്‍ യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന നിലപാട് പെൺകുട്ടി സ്വീകരിച്ചതോടെ പെണ്‍കുട്ടിയെ അധികൃതർ സര്‍ക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു . പിന്നീട് പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാര്‍ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
വീട്ടിലെത്തിയ ശേഷവും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആവര്‍ത്തിച്ചു. ഇതേ തുടർന്ന് ഇയാൾ കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം സുരേഷ് യുവാവിന്റെ ഗ്രാമത്തിലെ കൃഷിയിടത്തിൽ കൊണ്ടിട്ടതായും പൊലീസ് വെളിപ്പെടുത്തി.
Also Read- പരിക്കേറ്റ സഹയാത്രികനെ വഴിയില്‍ ഉപേക്ഷിച്ചു; ചികിത്സ കിട്ടാതെ മരണം, യുവാവ് അറസ്റ്റില്അതേസമയം, താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്റെ മരണത്തിന് കാമുകനായ മഞ്ജുനാഥ് ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാണ്ടി പെൺകുട്ടി പൊലീസിന് കത്ത് നൽകിയിരുന്നു. താൻ കൊല്ലപ്പെട്ടാൽ തന്റെ മരണത്തിന് മാതാപിതാക്കൾ മാത്രമായിരിക്കും ഉത്തരവാദികൾ എന്ന് പെൺകുട്ടി യുവാവിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പൊലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനൊപ്പം മാതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനായി പെൺകുട്ടിയുടെ പോസ്റ്റ്മോർട്ട൦ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പോസ്റ്റ്മോർട്ടത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. എന്നാൽ ഗ്രാമത്തിലേക്ക് കൊണ്ടുപോകാതെ അവർ മറ്റൊരു സ്ഥലത്ത് വെച്ച് മൃതദേഹം സംസ്കരിച്ചു. സംസ്കാര ചടങ്ങുകളിൽ പെൺകുട്ടിയുടെ സഹോദരങ്ങളാരും പങ്കെടുത്തില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.