അട്ടപ്പാടിയിൽ കൊല്ലപ്പെട്ടത് 'മാവോയിസ്റ്റ് അരവിന്ദ'നല്ല; ശ്രീനിവാസനെന്ന് ബന്ധുക്കൾ

ശ്രീനിവാസന്റെ സഹോദരങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

News18 Malayalam | news18-malayalam
Updated: November 9, 2019, 6:55 PM IST
അട്ടപ്പാടിയിൽ കൊല്ലപ്പെട്ടത് 'മാവോയിസ്റ്റ് അരവിന്ദ'നല്ല; ശ്രീനിവാസനെന്ന് ബന്ധുക്കൾ
News18
  • Share this:
തൃശൂര്‍: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരിൽ ഒരാൾ ചെന്നൈ സ്വദേശി ശ്രീനിവാസനെന്ന് ബന്ധുക്കൾ.  കൊല്ലപ്പെട്ടവരിൽ 'മാവോയിസ്റ്റ് അരവിന്ദ്' എന്ന പേരിൽ പൊലീസ് തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് ശ്രീനിവാസന്റേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

ശ്രീനിവാസന്റെ സഹോദരങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വർഷങ്ങൾക്ക് മുൻപ് വീടുവിട്ടു പോയ ഇയാൾ പണ്ട് സിപിഎം പ്രവർത്തകനായിരുന്നെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

ബന്ധുക്കൾ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ അത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിഎൻഎ പരിശോധന നടത്തുന്നതിനായി ശ്രീനിവാസന്റെ സഹോദരൻമാരെന്ന അവകാശവാദവുമായെത്തിയ  രണ്ട് പേരുടെ രക്തസാമ്പിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Also Read അട്ടപ്പാടിയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിൽ; കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി
First published: November 9, 2019, 6:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading