മഞ്ചേശ്വരത്ത് കളളവോട്ടിന് ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തെ നാല്‍പ്പത്തിരണ്ടാം ബൂത്തിലാണ് കളളവോട്ടിന് യുവതി ശ്രമിച്ചത്. ബാക്ര ബയൽ സ്കൂളിലായിരുന്നു ബൂത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത നബീസയ്ക്ക് ഈ ബൂത്തില്‍ വോട്ടില്ല. പ്രിസൈഡിങ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നബീസയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, വോട്ടിങ് ആറമണിക്കൂര്‍ പിന്നിടുമ്പോൾ നാലിടങ്ങളിലും ഭേദപ്പെട്ട പോളിങ്. എന്നാൽ കനത്ത മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ട എറണാകുളത്ത് പോളിങ് ഇപ്പോഴും മന്ദഗതിയിലാണ്. നിലവിൽ പോളിങ് മറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.