• HOME
  • »
  • NEWS
  • »
  • kerala
  • »
  • ATTEMPT TO ENDANGER A PERSON WHO WAS QUESTIONED FOR DUMPING GARBAGE IN KOCHI JK TV

മാലിന്യം തള്ളിയത് ചോദ്യം ചെയ്തു; കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചു

കൊച്ചി കോർപ്പറേഷൻ കൗൺസിലർ സുജയുടെ ഭർത്താവ് ലോനപ്പനെയാണ് കാർ ഇടിച്ചത്.

ലോനപ്പന്‍

ലോനപ്പന്‍

  • Share this:
കൊച്ചി നഗരത്തിൽ മാലിന്യം തള്ളിയതിനെ ചോദ്യം ചെയ്തതിന് കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ സുജയുടെ ഭർത്താവ് ലോനപ്പനെയാണ് കാർ ഇടിച്ചത്. പരിക്കേറ്റ ലോനപ്പനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടുകളിൽനിന്ന് എടുക്കുന്ന മാലിന്യം ചെലവന്നൂരിലെ കസ്റ്റംസ് ഫ്ലാറ്റിന് സമീപം എത്തിക്കുകയും പിന്നീട് ഇവിടെനിന്ന്  അതു കോർപ്പറേഷന്റെ വാഹനങ്ങളിൽ എടുത്തു കൊണ്ടുപോകുകയും ആണ് പതിവ്. എന്നാൽ സമീപപ്രദേശങ്ങളിൽ ഉള്ളവർ സ്വന്തം വാഹനത്തിൽ എത്തി വഴിയരികിൽ  അലക്ഷ്യമായി  മാലിന്യം തള്ളിയിട്ട് പോകുകയും ചെയ്യാറുണ്ട്. ഇത് നായ്ക്കൾ കടിച്ചെടുത്ത് പ്രദേശത്ത് ഇട്ട് തുടങ്ങിയതോടെ  കൗൺസിലർ സുജയുടെ നേതൃത്വത്തിൽ പലപ്പോഴും ഇത് തടയുന്നതിനായി രംഗത്തിറങ്ങിയിരുന്നു.

Also Read-'കൊല്ലം ഡിസിസി കൊടിക്കുന്നിലിന്റെ തറവാട് സ്വത്തല്ല'; കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം

ഇന്നലെ രാത്രി ഒമ്പതിന് സുജയുടെ ഭർത്താവ് ലോനപ്പൻ സ്ഥലത്ത്  നിൽക്കുമ്പോഴാണ് കാറിലെത്തിയ  ആനന്ദ് മാലിന്യം കളയാൻ എത്തിയത്. കാറിൽ നിന്നിറങ്ങിയ ആനന്ദ് കവറിൽ ഉള്ള വേസ്റ്റ് റോഡിനരികിൽ കളയാൻ തുടങ്ങി. ഇതിനെ ലോനപ്പൻ എതിർത്തു. ഇതോടെ വാക്കേറ്റമായി. തുടർന്ന് ദേഷ്യപ്പെട്ട് കാറിൽ കയറി ആനന്ദ് പോയി. ലോനപ്പനും അവിടെനിന്ന് മടങ്ങി. പിന്നീട് കാറുമായി തിരിച്ചെത്തിയ ആനന്ദ് ലോനപ്പനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ലോനപ്പനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോനപ്പന്റെ കാലിന് പൊട്ടൽ ഏറ്റിട്ടുണ്ട്.

Also Read-ഐഎന്‍എല്‍ അനുരഞ്ജന ചര്‍ച്ച അവസാനിച്ചിട്ടില്ല; മധ്യസ്ഥശ്രമം അവസാനിച്ചുവെന്നത് ദുഷ്പ്രചാരണം; വഹാബിനെ തള്ളി കാസിം ഇരിക്കൂര്‍

ജനതയിൽ താമസിക്കുന്ന ആനന്ദ് ആണ് ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാൻ പോലീസ് നീക്കം തുടങ്ങി.  ആക്രമണമുണ്ടായ സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. ആനന്ദിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
)}