നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തലവൻ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

  സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തലവൻ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം; വാഹനം തിരിച്ചറിഞ്ഞെന്ന് പൊലീസ്

  കസ്റ്റംസിന്‍റെ പ്രിവന്‍റീവ് യൂണിറ്റ് കൽപ്പറ്റയിൽ സുമിത് കുമാർ ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്.

  സുമിത് കുമാർ

  സുമിത് കുമാർ

  • Share this:
   കോഴിക്കോട്: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവം അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമമെന്നു പരാതി. കല്‍പ്പറ്റയില്‍ നിന്ന് മടങ്ങുംവഴി കൊടുവള്ളിയിൽ വച്ചാണ് ആക്രമണ ശ്രമമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തെന്ന് കസ്റ്റംസ് കമ്മിഷണര്‍ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു.

   ഇന്നലെ കസ്റ്റംസിന്‍റെ പ്രിവന്‍റീവ് യൂണിറ്റ് കൽപ്പറ്റയിൽ സുമിത് കുമാർ ഉദ്ഘാടനം ചെയ്തു മടങ്ങുന്നതിനിടെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്. കാറിലെത്തിയ സംഘം കൊണ്ടോട്ടി വരെ കസ്റ്റംസ് അസി. കമ്മീഷണറായ
   സുമിത് കുമറിന് റ വാഹനം പിന്തുടർന്നു. കൽപറ്റയിൽ നിന്ന് മടങ്ങും വഴിയാണ് സംഭവം. പൊലീസില്‍ പരാതി നല്‍കിയെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സുമിത് കുമാര്‍ പറഞ്ഞു.

   Also Read ‘രോഗികളെ തല്ലണം എന്ന് പറഞ്ഞിട്ടില്ല’; വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ

   സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. അക്രമികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. മുക്കം സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉളള വാഹനമാണിതെന്ന് പൊലീസ് പറഞ്ഞു. സുമിത് കുമാർ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം പുത്തറിയുന്നത്.കൊണ്ടോട്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
   Published by:Aneesh Anirudhan
   First published:
   )}