നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം; വ്യാജ സന്ദേശങ്ങള്‍ അയച്ചത് നിരവധി പേര്‍ക്ക്

  ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം; വ്യാജ സന്ദേശങ്ങള്‍ അയച്ചത് നിരവധി പേര്‍ക്ക്

  സംഭവത്തില്‍ ജില്ലാ ജഡ്ജി സൈബര്‍ സെല്ലിന് പരാതി നല്‍കി

  • Share this:
  പാലക്കാട് : ജില്ലാ ജഡ്ജിയുടെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി മോഹന്‍ദാസിന്റെ പേരിലാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തുക്കളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്.സംഭവത്തില്‍ ജില്ലാ ജഡ്ജി സൈബര്‍ സെല്ലിന് പരാതി നല്‍കി.

  ജഡ്ജിയുടെ സുഹൃത്തുക്കളാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ ജഡ്ജിയെ വിളിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ ജഡ്ജി സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

  ജില്ലാ ജഡ്ജിയുടെ നിരവധി സുഹൃത്തുക്കള്‍ക്കാണ് വ്യാജ അക്കൗണ്ടില്‍ നിന്നും സന്ദേശങ്ങള്‍ പോയിട്ടുള്ളത്. സുഹൃത്ത് മറുപടി നല്‍കി തുടങ്ങുന്നതോടെ പണം ആവശ്യപ്പെട്ട് മെസേജ് അയക്കും. ഇതോടെയാണ് സംശയം തോന്നി സുഹൃത്തുക്കള്‍ ജില്ലാ ജഡ്ജിയെ തന്നെ വിളിച്ചത്.അടുത്ത കാലത്തായി വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുകയാണ്. പ്രമുഖരുടെയും അല്ലാത്തവരുടെയുമെല്ലാം പേരില്‍ അക്കൗണ്ടുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ ഇത് വ്യാപകമായതോടെ ആളുകള്‍ക്കും തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നതിനാല്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കുറവാണ്. എന്നാലും ചിലര്‍ ഈ കെണിയില്‍ വീണ് തട്ടിപ്പിനിരയാവുന്നുണ്ട്.

  ഇത്തരം സംഭവങ്ങളില്‍ നൂറുകണക്കിന് പരാതികളാണ് സംസ്ഥാനത്തെ സൈബര്‍ പൊലീസിന് ലഭിച്ചിട്ടുള്ളത്. തട്ടിപ്പ് നടത്തുന്നത് കൂടുതലും ഇതര സംസ്ഥാനങ്ങളില്‍ ഉള്ളവരാണെന്ന് പൊലീസ് പറയുന്നു.

  മദ്യപിച്ച് ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

  കൊല്ലം: ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസന്‍സ് തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ സബ് ഇന്‍സ്പെക്ടറെ സർവീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത് കുമാറിനാണ് സസ്പെന്‍ഷന്‍.

  ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെത്തുടര്‍ന്നാണ് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ ബി രവി സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്
  Published by:Karthika M
  First published: