• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടാൻ ശ്രമം; സന്ദേശം ലഭിച്ചത് പേഴ്സണൽ സ്റ്റാഫിന്; പിന്നാലെ അന്വേഷണം

മുഖ്യമന്ത്രിയുടെ പേരിൽ പണം തട്ടാൻ ശ്രമം; സന്ദേശം ലഭിച്ചത് പേഴ്സണൽ സ്റ്റാഫിന്; പിന്നാലെ അന്വേഷണം

തട്ടിപ്പിന് പിന്നില്‍  ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ (Chief Minister Pinarayi Vijayan) പേരിലും പണം തട്ടാന്‍ ശ്രമം. കോയമ്പത്തൂര്‍ സ്വദേശിയുടെ പേരിലുള്ള വ്യാജ വാട്‌സ്ആപ്പ് നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ്.

    പണം ആവശ്യപ്പെട്ട് തട്ടിപ്പുകാർ മുഖ്യമന്ത്രിയുടെ വിജയന്റെ പേഴ്സണല്‍ സ്റ്റാഫിന് സന്ദേശം വന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കോയമ്പത്തൂര്‍ സ്വദേശിയെ ചോദ്യം ചെയ്തിട്ടുണ്ട്.

    തട്ടിപ്പിന് പിന്നില്‍  ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ പരാതിയുമായി സ്പീക്കര്‍ എംബി രാജേഷ് രംഗത്ത് എത്തിയിരുന്നു.

    രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് ഇയാള്‍ യുവതിയില്‍ നിന്നും തട്ടിയെടുത്തത്.

    KSRTC ഫണ്ട് കൊണ്ടാണോ എംഡി ബിജു പ്രഭാകര്‍ നെതര്‍ലാന്‍സിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്?

    നെതര്‍ലാന്‍സിലെ ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സായ ക്ലീന്‍ ബസ്സ് ഇന്‍ യൂറോപ്പില്‍ ഗതാഗത സെക്രട്ടറിയെന്ന നിലയിലാണ് പങ്കെടുക്കുന്നതെന്ന് ബിജു പ്രഭാകര്‍ ഐഎഎസ്. ഗതാഗത വകുപ്പ് സെക്രട്ടറിക്ക് പുറമെ, നഗരകാര്യ സെക്രട്ടറി, കെഎസ്ആര്‍ടിസി സിഎംഡി തുടങ്ങി അഞ്ചോളം അധിക ചുമതലകളും താന്‍ നിലവില്‍ വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മെയ് 11, 12 തീയതികളിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

    ആംസ്റ്റര്‍ ഡാമില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗത സെക്രട്ടറിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍, പൊതുമേഖലയില്‍ ഉള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ സിഇഒമാര്‍ തുടങ്ങിയവര്‍ക്ക് വളരെ നേരത്തെ തന്നെ ക്ഷണം ലഭിച്ചതുമാണെന്ന് ഗതാഗത സെക്രട്ടറിയുടെ ഓഫീസ് പറയുന്നു.

    Also Read-Kerala University | വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി കേരള സര്‍വകലാശാല

    സാധാരണ ഡെലിഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ് എന്നാല്‍, പ്രത്യേക ക്ഷണമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഡിസ്‌കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ നല്‍കിയാല്‍ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോള്‍ ഗതാഗത/ നഗരകാര്യ സെക്രട്ടറി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ബിജു പ്രഭാകറിന് അനുവാദം നല്‍കിയത്.
    Published by:Jayashankar Av
    First published: