കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂരിൽ ഒരാൾ പിടിയിലായി. കണ്ണവം പൂഴിയോട് സ്വദേശിയായ രാജേഷ് പൊന്നമ്പത്താണ് അറസ്റ്റിലായത്.
സ്കൂളിലേക്ക് പോകാനായി ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ കുട്ടിയെ ബലമായി സമീപത്തെ ഷെഡിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതുവഴി ഒരു വാഹനം വന്നത് കുട്ടിക്ക് രക്ഷയായി. വാഹനം കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
രാജേഷിന്റെ ജേഷ്ഠന്റെ മകനും ബിടെക് വിദ്യാർത്ഥിയുമായ ദർശിതും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നെന്ന് വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ട്. ഇയാളും പോലീസ് കസ്റ്റഡിയിലുണ്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.