കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത്; 43 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് വിഭാഗമാണ് വടകര സ്വദേശിയെ വലയിലാക്കിയത്

News18 Malayalam | news18-malayalam
Updated: February 22, 2020, 5:23 PM IST
കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത്; 43 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
gold smuggling
  • Share this:
കണ്ണൂർ: വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ഗോ എയർ വിമാനം വഴി ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അറസ്റ്റിലായ വടകര സ്വദേശി സിദ്ദിഖിൽ നിന്ന് 1038 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

കണ്ണൂർ വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് വിഭാഗമാണ് വിദഗ്ദ്ധമായി കള്ളക്കടത്ത് തടഞ്ഞത്. സ്വർണ്ണം അനധികൃതമായി സോക്സിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. സംശയം തോന്നിയതിനാൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സിദ്ദിഖ് പിടിയിലായത്.

Also read: പത്തുകോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് പ്രശസ്ത നടന്‍റെ ഭാര്യ വിവാഹമോചന കേസ് ഫയൽ ചെയ്തു

കസ്റ്റംസ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ രാജു എൻ, വിപി ബേബി, നന്ദകുമാർ എസ് ഉദ്യോഗസ്ഥരായ പ്രകാശൻ വി, ദിലീപ് കൗശാൽ, ഹബീബ് കെ , മനോജ് യാദവ്, പ്രിയങ്ക പുഷ്പാദ്, തോമസ് സേവ്യർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കണ്ണൂർ വിമാനത്താവളം വഴി വ്യാപകമായി സ്വർണം കടത്താനുള്ള ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കസ്റ്റംസ് സംഘം അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
First published: February 22, 2020, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading