നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത്

  കണ്ണൂർ വിമാനത്താവളം വഴി വീണ്ടും സ്വർണ്ണക്കടത്ത്

  65 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണം കടത്താൻ ശ്രമം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. 65 ലക്ഷം രൂപ വില വരുന്ന 1675 ഗ്രാം സ്വർണമാണ് ഇത്തവണ കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് കണ്ടെടുത്തത്.

  കൂത്തുപറമ്പ് കോട്ടയം പൊയിൽ പി.പി. നൗഷാദാണ് കസ്റ്റംസിന്റെ വലയിലായത്.

  മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെ നാഷാദിനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പേസ്റ്റ് രൂപത്തിൽ ഉള്ള സ്വർണം കണ്ടെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം :

  കണ്ണൂർ വിമാനത്താവളം വഴി സ്വർണവും കുങ്കുമപ്പൂവും കടത്താനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് കസ്റ്റംസ് വകുപ്പ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
  Published by:meera
  First published: