• HOME
 • »
 • NEWS
 • »
 • kerala
 • »
 • തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ 19 വാഹനങ്ങൾ തകർത്ത് വൻ കവർച്ചാ ശ്രമം

തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ 19 വാഹനങ്ങൾ തകർത്ത് വൻ കവർച്ചാ ശ്രമം

മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചിട്ടുണ്ട്. കല്ല് ഉപയോഗിച്ച് വാഹനങ്ങളുടെ ഗ്ലാസ് തകർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

Thampanoor_Railway_CCTV

Thampanoor_Railway_CCTV

 • Share this:
  തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് മൈതാനത്ത് ഉണ്ടായിരുന്ന വാഹനങ്ങൾ തകർത്ത് വൻ കവർച്ചാ ശ്രമം. 19 വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർക്കപ്പെട്ടത്. മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചിട്ടുണ്ട്. കല്ല് ഉപയോഗിച്ച് വാഹനങ്ങളുടെ ഗ്ലാസ് തകർക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പേ ആൻഡ് പാർക്കിങ് മൈതാനത്ത് ഉണ്ടായിരുന്ന വാഹനങ്ങളാണ് ഇന്ന് രാവിലെ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

  കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് വാഹനങ്ങൾ തകർക്കപ്പെട്ടതെന്ന് കരുതുന്നു. വൻ സുരക്ഷയുള്ള സ്ഥലത്താണ് കവർച്ചാശ്രമം നടന്നതെന്ന് പൊലീസ് പറയുന്നു. സാധാരണഗതിയിൽ ഈ ഭാഗത്ത് രാത്രിയിൽ റെയിൽവേയുടെ സുരക്ഷാ ജീവനക്കാർ ഉണ്ടാകാറുണ്ട്. എന്നാൽ അവർ മാറിനിന്ന് സമയത്താണ് കവർച്ചാശ്രമം നടന്നത്. കോവിഡ് കാലമായതിനാൽ പാർക്കിങ് മൈതാനത്ത് സാധാരണ ഉണ്ടാകാറുള്ളതിലും വാഹനങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു.

  മലപ്പുറം സ്വദേശിനിയുടെ മരണം സംശയരോഗത്തെ തുടർന്നുള്ള ഭർത്താവിന്‍റെ ക്രൂര പീഡനത്തിൽ; ശരീരമാസകലം പരിക്കുകൾ; വായിൽ രാസവസ്തു ഒഴിച്ചതായും പൊലീസ്

  കോഴിക്കോട്: ബാലുശേരി വീര്യമ്പ്രത്ത് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശരീരമാസകലം പരിക്കേറ്റ ഉമ്മുക്കുൽസു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽപ്പോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംശയ രോഗത്തെത്തുടര്‍ന്നാണ് ഇയാള്‍ ഉമ്മുക്കുല്‍സുവിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു.

  ഉമ്മുക്കുൽസുവിന്‍റെ ശരീരമാസകലം പരിക്കേറ്റ നിലയിലാണ്. ഉമ്മുക്കുല്‍സുവിന്റെ പേശികളേറെയും മര്‍ദനത്തെത്തുടര്‍ന്ന് തകര്‍ന്നിട്ടുണ്ട്. അസ്ഥികൾക്കും പൊട്ടലേറ്റിട്ടുണ്ട്. വായിൽ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെകൂടി അടിസ്ഥാനത്തില്‍ അസ്വാഭാവികമരണം കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്തു.

  Also Read- റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കാർ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

  താജുദ്ദീനുമായി അകൽച്ചയിലായിരുന്ന ഉമ്മുക്കുല്‍സു സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയത്. ഒരാഴ്ച മുമ്പ് താജുദ്ദീന്‍റെ സുഹൃത്ത് സിറാജുദ്ദീന്‍ കുടുംബവുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന വീര്യമ്ബ്രത്തെ വീട്ടില്‍ താജുദ്ദീനും ഉമ്മുക്കുൽസുവും എത്തിയിരുന്നു. ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു.

  വെള്ളിയാഴ്ച രാവിലെ താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സു മടങ്ങിയെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സിറാജുദ്ദീനും കുടുംബവും വെള്ളിയാഴ്ച പകൽ വീട്ടിൽ ഉണ്ടായിരുന്നില്ല. വൈകിട്ട് അവർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ തളർന്നുവീണു കിടന്ന നിലയിൽ ഉമ്മുക്കുൽസുവിനെ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു ഉമ്മുക്കുൽസു. സിറാജുദ്ദീന്‍ ആദ്യം ഇവരെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
  Published by:Anuraj GR
  First published: