നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'കാനത്തെ അപഹസിക്കാന്‍ ശ്രമം നടക്കുന്നു; CPI സഖാക്കള്‍ക്ക് അടി കിട്ടിയാല്‍ ഞങ്ങള്‍ക്കു കിട്ടിയതു പോലെ': കോടിയേരി

    'കാനത്തെ അപഹസിക്കാന്‍ ശ്രമം നടക്കുന്നു; CPI സഖാക്കള്‍ക്ക് അടി കിട്ടിയാല്‍ ഞങ്ങള്‍ക്കു കിട്ടിയതു പോലെ': കോടിയേരി

    ലാത്തിച്ചാര്‍ജിന്റെ വസ്തുത പറഞ്ഞതിനാണ് കാനത്തെ മോശക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.

    കോടിയേരി ബാലകൃഷ്ണൻ

    കോടിയേരി ബാലകൃഷ്ണൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: സി.പി.ഐ സഖാക്കള്‍ക്ക് അടി കിട്ടിയാല്‍ അതു ഞങ്ങള്‍ക്ക് അടി കിട്ടുന്നതു പോലെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലാത്തിച്ചാര്‍ജിന്റെ പേരില്‍ കാനം രാജേന്ദ്രനെ അപഹസിക്കാന്‍ ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു. ലാത്തിച്ചാര്‍ജിന്റെ വസ്തുത പറഞ്ഞതിനാണ് കാനത്തെ മോശക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      Also Read 'മകനെ സംരക്ഷിക്കാനോ കാനം പാർട്ടിക്കാരെ തള്ളിപ്പറയുന്നത് ?'

      സി.പി.ഐയും സി.പി.എമ്മും തമ്മില്‍ നല്ല സഹകരണമാണ്. സി.പി.എമ്മും സി.പി.ഐയും സഹോദരപാര്‍ട്ടികളാണ്. ആ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ല. സി.പി.ഐ നേതാക്കള്‍ക്കെതിരെയുണ്ടായ ലാത്തിച്ചാര്‍ജ് നിര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ജില്ലാ മജിസട്രേറ്റിനോട് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

      Also Read 'മാര്‍ച്ച് നടത്തുന്നത് അറിയിച്ചിരുന്നു, ഇപ്പോള്‍ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല'; കാനത്തിനെതിരെ ജില്ലാ സെക്രട്ടറി

      First published: