• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിസ്റ്റർ ലൂസിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം: ഫാ. നോബിളിനെതിരെ കേസ്

സിസ്റ്റർ ലൂസിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം: ഫാ. നോബിളിനെതിരെ കേസ്

ആറ് കന്യാസ്ത്രീകൾക്കെതിരെയും കേസെടുത്തു

സിസ്റ്റർ ലൂസി കളപ്പുര

സിസ്റ്റർ ലൂസി കളപ്പുര

  • Last Updated :
  • Share this:
    വയനാട്: സഭാ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് സന്ന്യാസിനി സഭയിൽ നിന്ന് പുറത്താക്കിയ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം. മാനന്തവാടി രൂപതയുടെ പി ആർ സംഘാംഗമായ ഫാ. നോബിൾ തോമസ് പാറയ്ക്കൽ ഉൾപ്പെടെയുള്ളവർ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിക്കുന്നതരത്തിലുള്ള വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സിസ്റ്റർ‌ ലൂസി കളപ്പുരയ്ക്കൽ പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഫാ. നോബിൾ തോമസ് പാറയ്ക്കലിനെതിരെ വെള്ളമുണ്ട പൊലീസ് ചൊവ്വാഴ്ച രാത്രി കേസെടുത്തു.

    വൈദികന് പുറമെ എഫ്.സി.സി കോൺവെന്റിന്റെ നേതൃതക്വത്തിലുള്ള ആറു കന്യാസ്ത്രീകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. സിസ്റ്ററെ മഠത്തിൽ‌ കാണാനെത്തിയ മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളാണ് അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിക്കുന്നവർ പെരുമാറിയതെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വ്യക്തമാക്കി.

    അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് സിസ്റ്റർ ലൂസിയെ എഫ്.സി.സി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് പുറത്താക്കിയത്. 17ാം തിയതിക്കുള്ളിൽ മകളെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസിയയുടെ അമ്മ റോസമ്മ സ്കറിയക്ക് കത്തയച്ചിരുന്നു.

    First published: