HOME » NEWS » Kerala » ATTEMPTS TO SABOTAGE SHAHEENBAGH PROTEST ALLEGES YOUTH LEAGUE LEADER TV MSK CV

കോഴിക്കോട് ഷഹീന്‍ ബാഗ് സമരം പൊളിക്കാന്‍ നീക്കം: പികെ ഫിറോസ്

Shaheen Bagh Protest | 'നിങ്ങള്‍ ചിന്തിക്കും നിങ്ങള്‍ ചിന്തിക്കും ഞാനെന്താ ഇങ്ങിനെയൊക്കെ പറയുന്നതെന്ന്. എന്നാല്‍ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്' ഫിറോസ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: March 3, 2020, 8:13 PM IST
കോഴിക്കോട് ഷഹീന്‍ ബാഗ് സമരം പൊളിക്കാന്‍ നീക്കം: പികെ ഫിറോസ്
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്
  • Share this:
കോഴിക്കോട്: ഷഹീന്‍ ബാഗ് സമരത്തെ പൊളിക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സമരം പി. കെ ഫിറോസിന്റെതല്ലെന്നും പ്രസ്ഥാനത്തിന്റെതാണെന്നും അദ്ദേഹം പറഞ്ഞു. ഷഹീന്‍ ബാഗ് സമരത്തെച്ചൊല്ലി യൂത്ത് ലീഗില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഫിറോസിന്റെ പ്രസ്താവന.

' സമരത്തെ പൊളിക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. സമരത്തെ പൊളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമരപ്പന്തലിലേക്ക് നുഴഞ്ഞുകയറിയേക്കാം. ഷാഹീന്‍ ബാഗിലും ജാമിഅ യിലും വേഷം മാറിവന്നപോലെ അവര്‍ വരും. ഓരോ യൂത്ത് ലീഗ് കാരനോടും പറയുകയാണ്. പല പ്രകോപനവുമുണ്ടാകും. കേരളം ഗുജറാത്താക്കി മാറ്റാനുള്ള ആസൂത്രിത നീക്കങ്ങളുണ്ടാകും. എന്ത് സംഭവിച്ചാലും, നമ്മളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍പ്പോലും പിന്‍മാറരുത്".

Read Also: സ്റ്റേജിലെത്തിയാൽ തടയുമെന്ന് ഭീഷണി; യൂത്ത് ലീഗ് സമരത്തിൽ പങ്കെടുക്കാതെ രാഹുൽ ഈശ്വർ മടങ്ങി

'നിങ്ങള്‍ ചിന്തിക്കും നിങ്ങള്‍ ചിന്തിക്കും ഞാനെന്താ ഇങ്ങിനെയൊക്കെ പറയുന്നതെന്ന്. എന്നാല്‍ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. എന്ത് സംഭവിച്ചാലും നമ്മള്‍ പിന്‍മാറില്ല. ഈ ഇരുപത്തിയഞ്ച് ദിവസം എങ്ങിനെയാണോ സമരം കൊണ്ടുപോയത് അതുപോലെ കൊണ്ടുപോകും. അതിന് ഞാനില്ലെങ്കിലും. ഈ സമരം മുനവ്വറലിയുടെ സമരമല്ല, പി.കെ ഫിറോസിന്റെ സമരമല്ല. അങ്ങിനെ ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവരോട് ആധികാരികമായി പറയുകയാണ്. ഇത് യൂത്ത് ലീഗ് ഭാരവാഹികളുടെ സമരമല്ല. ഇതൊരു പ്രസ്ഥാനത്തിന്റെ സമരമാണ്. ഇത് രാജ്യത്തിന്റെ സമരമാണ്. സംഘടന ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയെന്നേയുള്ളൂ'- ഫിറോസ് പറഞ്ഞു.

കോഴിക്കോട് ഷഹീന്‍ബാഗ് സമരവേദിയില്‍തന്നെയായിരുന്നു ഫിറോസിന്റെ പ്രസംഗം.കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിനെ ഷഹീന്‍ബാഗ് സമരവേദിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെച്ചൊല്ലി യൂത്ത് ലീഗില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു. രാഹുല്‍ ഈശ്വര്‍ വന്നാല്‍ തടയുമെന്ന് നജീബ് കാന്തപുരമുള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാടെടുത്തതോടെ രാഹുലിന് മടങ്ങിപ്പോകേണ്ടിവന്നു. യൂത്ത് ലീഗ് ഭാരവാഹികളോട് ആലോചിക്കാതെ പി.കെ ഫിറോസ് സ്വന്തം നിലയില്‍ തീരുമാനെടുത്താണ് രാഹുല്‍ ഈശ്വറിനെ ക്ഷണിച്ചതെന്നാണ് ഇവരുടെ ആക്ഷേപം. ഒപ്പം കോഴിക്കോട് ഷഹീന്‍ബാഗ് സമരം പി.കെ ഫിറോസ് സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

സമരത്തിന്റെ പ്രചാരണ രീതി ചൂണ്ടിക്കാട്ടി ഫിറോസിനെതിരെ ഈ വിഭാഗം വിമര്‍ശനമുന്നയിക്കുന്നു. ഇതുകൂടി മനസ്സില്‍വെച്ചാണ്  സമരവേദിയില്‍ പി.കെ ഫിറോസിന്റെ വൈകാരിക പ്രസംഗം.

 

 
First published: March 3, 2020, 7:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories