നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO: കണ്ണൂർ ജില്ലയിലുള്ളവർ ശ്രദ്ധിക്കുക; ഇൻഷുറൻസ് കമ്പനികൾ കൈയൊഴിഞ്ഞാൽ പരാതി നൽകണം

  INFO: കണ്ണൂർ ജില്ലയിലുള്ളവർ ശ്രദ്ധിക്കുക; ഇൻഷുറൻസ് കമ്പനികൾ കൈയൊഴിഞ്ഞാൽ പരാതി നൽകണം

  പരാതികൾ സ്വീകരിക്കുന്നതിന് കണ്ണൂർ ജില്ലയിൽ നോഡൽ ഓഫീസറായി അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണറിനെ (ജനറൽ) ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

  • News18
  • Last Updated :
  • Share this:
   കണ്ണൂർ: ജില്ലയിൽ ഉണ്ടായിട്ടുള്ള പ്രളയത്തിൽ ഇൻഷുർ ചെയ്ത കടകൾക്കും അതിലെ വസ്തുവകകൾക്കും നാശനാഷ്ടങ്ങൾ സംഭവിച്ചത് ഇൻഷുറൻസ് കമ്പനികളെ അറിയിച്ചിട്ടും തുടർ നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ പരാതി നൽകാം. ജില്ലാ കളക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

   പരാതികൾ സ്വീകരിക്കുന്നതിന് കണ്ണൂർ ജില്ലയിൽ നോഡൽ ഓഫീസറായി അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണറിനെ (ജനറൽ) ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

   സംസ്ഥാനത്ത് ഒൻപതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

   പരാതിയുള്ളവർ കണ്ണൂർ കളക്ടറേറ്റിലെ അസിസ്റ്റന്‍റ് ഡവലപ്മെന്‍റ് കമ്മീഷണർ ഓഫീസുമായി നേരിട്ടോ താഴെ നൽകുന്ന ഫോൺ നമ്പറിൽ വിളിച്ചോ ബന്ധപ്പെടാവുന്നതാണ്.

   ഫോൺ നമ്പർ - 04972700592, 8086758590

   First published:
   )}